Amrita Vishwa Vidyapeetham: എഞ്ചിനിയറിംഗ് ഫൗണ്ടേഷൻ പ്രോഗ്രാമുകളുമായി അമൃത വിശ്വ വിദ്യാപീഠം

By Web TeamFirst Published Jan 18, 2022, 3:03 PM IST
Highlights

10 ദിവസമായി നടക്കുന്ന ഫൗണ്ടേഷൻ പ്രോഗ്രാമുകൾ ജനുവരി 17 മുതൽ 26 വരെയാണ് നടക്കുക.

2021 നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ റാങ്കിംഗ് ഫ്രെയിംവർക്കിൽ (NIRF) ഇന്ത്യയിലെ 5-മത്തെ മികച്ച  സർവ്വകലാശാലയായി തെരഞ്ഞെടുക്കപ്പെട്ട അമൃത വിശ്വ വിദ്യാപീഠം എൻജിനീയറിങ്ങിനുള്ള സൗജന്യ സർട്ടിഫൈഡ് ഫൗണ്ടേഷൻ പ്രോഗ്രാമുകൾ പ്രഖ്യാപിച്ചു . 10 ദിവസമായി നടക്കുന്ന ഫൗണ്ടേഷൻ പ്രോഗ്രാമുകൾ ജനുവരി 17 മുതൽ 26 വരെയാണ് നടക്കുക. +2 പഠനത്തിന് ശേഷം എഞ്ചിനീയറിംഗ് സ്ട്രീമിലേക്കുള്ള മാറ്റം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച അടിത്തറ പാകുകയെന്നതാണ് ഈ  ഫൗണ്ടേഷൻ പ്രോഗ്രാമിലൂടെ ലക്ഷ്യം വയ്ക്കുന്നത്. എഞ്ചിനീയറിംഗിന്റെ അടിത്തറയായ ഭൗതികശാസ്ത്രത്തിലും ഗണിതത്തിലും പ്രായോഗിക പരിജ്ഞാനം സൃഷ്ടിക്കുക, ചുറ്റുമുള്ള എല്ലാ കാര്യങ്ങളും ഒരു എഞ്ചിനീയറിംഗ് നിരീക്ഷണ പാഠവത്തോടെ കണ്ട് മനസിലാക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രോഗ്രാമിലുണ്ടാവുക. 

എഞ്ചിനീയറിംഗിന്റെ പ്രധാന വിഷയങ്ങളിൽ ശാസ്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളെക്കുറിച്ചുള്ള അറിവ് വിദ്യാർത്ഥികൾക്ക് പ്രയോഗിക്കാൻ കഴിയും എന്നതും ഈ  ഫൗണ്ടേഷൻ പ്രോഗ്രാമിനെ വേറിട്ട് നിർത്തുന്നു.  ലീനിയർ പ്രോഗ്രാമിംഗ്, പെർമ്യൂട്ടേഷൻ & കോമ്പിനേഷനുകൾ, 2D & 3D തുടങ്ങിയ വിഷയങ്ങൾ കോഴ്‌സിൽ ഉൾക്കൊള്ളുന്നുണ്ട്.  മികച്ച എഞ്ചിനീയറിംഗ് ബ്രാഞ്ച്. വ്യത്യസ്ത സ്പെഷ്യലൈസേഷനുകൾ, പ്ലെയ്‌സ്‌മെന്റ്, ഹയർ അക്കാദമിക് എന്നിവയെക്കുറിച്ച് കൂടുതൽ ധാരണയുണ്ടാക്കാനും ഫൗണ്ടേഷൻ പ്രോഗ്രാമിലൂടെ സാധിക്കും. പ്രോഗ്രാമിലേക്കുള്ള പ്രവേശനം വെബ്സൈറ്റിലെ ഓൺലൈൻ അപേക്ഷകൾ വഴിയായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് https://amrita.edu/events/efp/

click me!