Helper Vacancy : അർദ്ധസർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ തസ്തികയിൽ 2 ഒഴിവ്; അപേക്ഷ ജനുവരി 27 ന് മുമ്പ്

Web Desk   | Asianet News
Published : Jan 18, 2022, 11:19 AM IST
Helper Vacancy : അർദ്ധസർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ തസ്തികയിൽ 2 ഒഴിവ്; അപേക്ഷ ജനുവരി 27 ന് മുമ്പ്

Synopsis

 നിയമാനുസൃത വയസ്സിളവ് ലഭിക്കും. സ്ത്രീകളും ഭിന്നശേഷിക്കാരും അർഹരല്ല. 

എറണാകുളം : ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ (പേ ലോഡർ ഓപറേറ്റർ) തസ്തികയിലേക്ക് 2 ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ ജനുവരി 24ന് മുമ്പ് അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 നും 41 നും മധ്യേ . നിയമാനുസൃത വയസ്സിളവ് ലഭിക്കും. സ്ത്രീകളും ഭിന്നശേഷിക്കാരും അർഹരല്ല. യോഗ്യതകൾ : എസ്.എസ്.എൽ.സി, അംഗീകൃത സ്ഥാപനത്തിൽ നിന്നുമുള്ള ഹെവി എക്വിപ്മെന്റ് ഓപറേഷൻ സർട്ടിഫിക്കറ്റ് നേടിയിരിക്കണം. ബാഡ്ജോടു കൂടിയ ലൈസൻസ് ഉണ്ടായിരിക്കണം. 

എറണാകുളം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ ബൈൻഡിങ് തസ്തികയിൽ ഒബിസി വിഭാഗത്തിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 27 ന് മുമ്പ് അതായത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 നും 41 മധ്യേ നിയമാനുസൃത വയസ്സിളവ് അനുവദനീയം. യോഗ്യത എസ്.എസ്.എൽ.സി, കെ.ജി.ടി.ഇ/ എം.ജി.ടി.ഇ അല്ലെങ്കിൽ ബൈൻഡിംഗിൽ ഉള്ള തതുല്യ യോഗ്യത. ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം.
 

PREV
click me!

Recommended Stories

ഉന്നതവിദ്യാഭ്യാസരംഗത്ത് പുതിയ കമ്മിഷൻ; ബിൽ ലോക്‌സഭയിൽ
ചരിത്രം വഴിമാറും ചിലര്‍ വരുമ്പോൾ!, ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് ആദ്യ വനിതാ ഓഫീസർ; സായ് ജാദവിന് ചരിത്ര നേട്ടം