അമൃത് മഹോത്സവം: സ്വതന്ത്ര ഇന്ത്യയുടെ 75-ാം വാർഷികത്തിൽ വിദ്യാർഥികൾക്കായി ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ മത്സരം

By Web TeamFirst Published Apr 28, 2021, 1:03 PM IST
Highlights

സ്‌കൂൾ/ കോളേജ് വിദ്യാർഥികൾക്കായുള്ള സെമിനാറുകൾ, ഓൺലൈൻ ക്വിസ് മത്സരം, ഓൺലൈൻ പെയിന്റിംഗ് മത്സരം, കൂടാതെ പൊതുജനങ്ങളെ ഉൾപ്പെടുത്തി ഓൺലൈൻ ഓപ്പൺ ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് സെൻട്രൽ സൂ അതോറിറ്റിയും മ്യൂസിയം മൃഗശാല വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന അമൃത് മഹോത്സവം 2021 മേയ് മൂന്ന് മുതൽ ഒൻപത് വരെ വിവിധ മത്സരങ്ങളോടുകൂടി ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കും. സ്‌കൂൾ/ കോളേജ് വിദ്യാർഥികൾക്കായുള്ള സെമിനാറുകൾ, ഓൺലൈൻ ക്വിസ് മത്സരം, ഓൺലൈൻ പെയിന്റിംഗ് മത്സരം, കൂടാതെ പൊതുജനങ്ങളെ ഉൾപ്പെടുത്തി ഓൺലൈൻ ഓപ്പൺ ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. പെയിന്റിംഗ് & ക്വിസ് മത്സരം രജിസ്‌ട്രേഷൻ മേയ് മൂന്ന് വൈകുന്നേരം ആറ് മണിവരെ നടത്താം. വിശദവിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ ഇ-മെയിലിലോ ബന്ധപ്പെടുക. ക്വിസ് മത്സരം- +91-9605008158, പെയിന്റിംഗ് മത്സരം- +91-9809034273. ഇ-മെയിൽ:  competition.dmz@gmail.com. സമാപന ചടങ്ങ് മേയ് ഒൻപതിന് നടത്തും.

click me!