എൽഎൽബി പരീക്ഷാഫലം, എൻട്രൻസ് പരിശീലനം: കേരള സർവകലാശാല വാർത്തകൾ

By Web TeamFirst Published Apr 28, 2021, 10:22 AM IST
Highlights

സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും മെയ് 7വരെ അപേക്ഷിക്കാവുന്നതാണ്. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
 

തിരുവനന്തപുരം: കേരളസർവകലാശാല 2020 നവംബർ മാസം നടത്തിയ എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി/ ബി.കോം. എൽ.എൽ.ബി./ബി.ബി.എ. എൽ.എൽ.ബി. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും മെയ് 7വരെ അപേക്ഷിക്കാവുന്നതാണ്. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

സൗജന്യ എൻട്രൻസ് പരീക്ഷാപരിശീലനം

കേരളസർവകലാശാലയുടെ കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എഞ്ചിനീയറിങ്ങിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ എൻട്രൻസ് പരീശീലനം നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ രജിസ്ട്രേഷൻ ലിങ്കിനായി കോളജ് വെബ്സൈറ്റ് (www.ucek.in) സന്ദർശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 27

പരീക്ഷാഫീസ്

കേരളസർവകലാശാല മെയിൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.ടെക് 2008 സ്കീം (2011, 2012 അഡ്മിഷൻസ് സപ്ലിമെന്ററി, മേഴ്സി ചാൻസ് – 2010 അഡ്മിഷൻ മാത്രം) ഡിഗ്രി പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ മെയ് 05 വരെയും, 150 രൂപ പിഴയോടെ മെയ് 10 വരെയും 400 രൂപ പിഴയോടെ മെയ് 12 വരെയും രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌
 

click me!