Courses and Interviews : ഐഎച്ച്ആര്‍ഡിയുടെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ; പ്രൊജക്ടുകളിലേക്ക് താത്കാലിക നിയമനം

Web Desk   | Asianet News
Published : Dec 18, 2021, 10:53 AM IST
Courses and Interviews : ഐഎച്ച്ആര്‍ഡിയുടെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ; പ്രൊജക്ടുകളിലേക്ക് താത്കാലിക നിയമനം

Synopsis

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ  ഐ.എച്ച്.ആര്‍.ഡിയുടെ റീജിനല്‍ സെന്റര്‍, ഇടപ്പള്ളിയില്‍  ആരംഭിക്കുന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ  ഐ.എച്ച്.ആര്‍.ഡിയുടെ (IHRD Courses) റീജിനല്‍ സെന്റര്‍, ഇടപ്പള്ളിയില്‍  ആരംഭിക്കുന്ന കോഴ്‌സിലേക്ക് (Application invited) അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ്  (പി.ജി.ഡി.സി.എ) യോഗ്യത ഡിഗ്രി പാസ്സ്  (ഒരു വര്‍ഷം). ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ് (ഡി.സി.എ) യോഗ്യത പ്ലസ് ടു പാസ്സ് (ആറ് മാസം) ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ.) യോഗ്യത എസ്.എസ്.എല്‍.സി പാസ്സ് (ഒരു വര്‍ഷം). ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ്  (ഡി.സി.എഫ്.എ)  യോഗ്യത പ്ലസ്  ടു പാസ്സ് (ആറ് മാസം).എസ്.സി  / എസ്.റ്റി / ഒ.ഇ.സി കുട്ടികള്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്. താല്‍പര്യമുള്ള അപേക്ഷകര്‍ ഐ.എച്ച്.ആര്‍.ഡിയുടെ റീജിനല്‍ സെന്റര്‍, ഇടപ്പള്ളിയില്‍  ഡിസംബര്‍ 31 നുമുമ്പായി അപേക്ഷ സമര്‍പ്പിക്കുക. (ഫോണ്‍ 0484 2337838).

പ്രൊജക്ടുകളിലേക്ക് താത്കാലിക നിയമനം

കൊച്ചി: ഐ  എച്ച്  ആര്‍  ഡി  എറണാകുളം  റീജിയണല്‍ സെന്റര്‍  മേല്‍നോട്ടം  വഹിക്കുന്ന വിവിധ പ്രൊജക്ടുകളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡാറ്റ  എന്‍ട്രി ഓപ്പറേറ്റര്‍സ് :  ഗവ.അംഗീകൃത മൂന്നു വര്‍ഷത്തെ ഫുള്‍ ടൈം റെഗുലര്‍  ഡിപ്ലോമ (ഇലക്ട്രോണിക്‌സ് /കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ് / എന്‍.സി.വി.റ്റി സര്‍ട്ടിഫിക്കറ്റ്) ഒരു പ്രമുഖ സ്ഥാപനത്തില്‍  നിന്നുള്ള  സര്‍ട്ടിഫിക്കറ്റ്  ഇന്‍ കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസ്സിംഗ്/  ഡാറ്റ  എന്‍ട്രി ഓപ്പറേഷന്‍ / തത്തുല്യ യോഗ്യത.

അഭിലഷണീയ യോഗ്യത: രണ്ടു വര്‍ഷത്തില്‍ കുറയാതെയുള്ള വേര്‍ഡ് പ്രോസസ്സിംഗ്/ ഡാറ്റ  എന്‍ട്രി ഓപ്പറേഷന്‍/ ഐ  സി ടി ഉപകരണങ്ങള്‍ കൈകാര്യം ചെയ്തുള്ള പ്രവൃത്തി പരിചയം. കയ്യില്‍ ലഭിക്കുന്ന ശമ്പള തുക 13,000 രൂപ, എല്ലാ ആനുകൂല്യങ്ങളടക്കം ലഭിക്കുന്ന ശമ്പള തുക  16,640 രൂപ. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം  യോഗ്യത തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റ് , പ്രവൃത്തി പരിചയം തെളിയിക്കുന്ന     സര്‍ട്ടിഫിക്കറ്റ്  എന്നിവ apply4ecourtproject@gmail.com മെയില്‍ ഐഡി യില്‍ ഡിസംബര്‍    മാസം 24  നു മുമ്പ് അയക്കണം. അതിനു മറുപടിയായി ഓണ്‍ലൈനായി  നടത്തുന്ന  ഇന്റര്‍വ്യൂന്റെ വിശദ വിവരങ്ങള്‍ ലഭ്യമാകുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  http://www.ihrdrcekm.kerala.gov.in, ഫോണ്‍ 0484 2957838, 0484 2337838.

 

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു