Bombay High Court Recruitment : ബോംബെ ഹൈക്കോർട്ട് റിക്രൂട്ട്മെന്റ്: പത്താം ക്ലാസ് പാസ്സായവർക്ക് അവസരം

Published : Mar 29, 2022, 03:56 PM IST
Bombay High Court Recruitment : ബോംബെ ഹൈക്കോർട്ട് റിക്രൂട്ട്മെന്റ്: പത്താം ക്ലാസ് പാസ്സായവർക്ക് അവസരം

Synopsis

 ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2022 ഏപ്രിൽ 11 ആണ്.

ദില്ലി:  ബോംബെ ഹൈക്കോടതി (Bombay High Court) സ്റ്റാഫ് കാർ ഡ്രൈവർ (Staff Car Driver) തസ്തികയിലേക്ക് താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ബോംബെ ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്കും ബോംബെ ഹൈക്കോടതി ഡ്രൈവർ റിക്രൂട്ട്‌മെന്റ് 2022-ന് അപേക്ഷിക്കാൻ അർഹതയുണ്ട്. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2022 ഏപ്രിൽ 11 ആണ്. പ്രതിമാസം 19,900/- മുതൽ 63,200/- വരെയാണ് ശമ്പളം. ഉദ്യോ​ഗാർത്ഥികൾ പത്താം ക്ലാസ് പാസ്സായിരിക്കണം. പ്രായം 21നും 38 നും ഇടയിലായിരിക്കണം.

അപേക്ഷ അയക്കേണ്ടതെങ്ങനെ?
ബോംബെ ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക
'റിക്രൂട്ട്മെന്റ്' വിഭാഗം സന്ദർശിക്കുക
'ഓൺലൈനായി അപേക്ഷിക്കുക' ഓപ്ഷൻ തിരഞ്ഞെടുക്കുക
നിങ്ങളുടെ അപേക്ഷാ ഫോം രജിസ്റ്റർ ചെയ്ത് പൂരിപ്പിക്കുക
അപേക്ഷാ ഫീസ് അടയ്ക്കുക
അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.


 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു