ബാലവി​ദ്യാലയത്തിൽ സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം

Published : Mar 18, 2020, 09:26 AM IST
ബാലവി​ദ്യാലയത്തിൽ സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം

Synopsis

ശ്രവണസഹായി ഉപകരണങ്ങളുടെ സഹായത്തോടെ ശിശുക്കളിലും മൂന്നുവയസ്സിൽ താഴെയുള്ള കുട്ടികളിലും ശേഷിക്കുന്ന ശ്രവണശേഷി പരമാവധി ഉപയോ​ഗപ്പെടുത്താൻ അധ്യാപകരെ പ്രാപ്തമാക്കുന്ന രീതിയിലാണ് ഏർലി ചൈൽഡ്ഹുഡ് സ്പെഷൽ എഡ്യൂക്കേഷൻ ഹിയറിം​ഗ് കോഴ്സ്. 

തിരുവനന്തപുരം: ശ്രവണശേഷി നഷ്ടപ്പെട്ട കുട്ടികൾക്ക് പരിശീലനം നൽകുന്നതിനും മാതാപിതാക്കൾക്ക് പ്രത്യേക കൗൺസിലി​ഗ് നൽകുന്നതിനും ചെന്നൈ ആസ്ഥാനമായ ബാലവിദ്യാലയം ഉദ്യോ​ഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സും പ്ലസ്ടൂവും വേണം. 50 ശതമാനം മാർക്കോ അതിൽ കൂടുതലോ നേടി പ്ലസ്ടൂ ജയിച്ചവരാകണം. അപേക്ഷകർ അഖിലേന്ത്യാ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് കീഴിൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്യണം. ഉദ്യോ​ഗാർത്ഥികൾക്ക് ബാലവിദ്യാലയത്തിന് കീഴിൽ സൗജന്യപരിശീലനം നൽകും.  ശ്രവണസഹായി ഉപകരണങ്ങളുടെ സഹായത്തോടെ ശിശുക്കളിലും മൂന്നുവയസ്സിൽ താഴെയുള്ള കുട്ടികളിലും ശേഷിക്കുന്ന ശ്രവണശേഷി പരമാവധി ഉപയോ​ഗപ്പെടുത്താൻ അധ്യാപകരെ പ്രാപ്തമാക്കുന്ന രീതിയിലാണ് ഏർലി ചൈൽഡ്ഹുഡ് സ്പെഷൽ എഡ്യൂക്കേഷൻ ഹിയറിം​ഗ് കോഴ്സ്. ജൂൺ മുതൽ ഏപ്രിൽ വരെയാണ് പരിശീലന കാലയളവ്. വ്യക്തി​ഗത പരിശീലനത്തിന് ശേഷമായിരിക്കും നിയമനം നടത്തുക. കൂടുതൽ വിവരങ്ങൾക്ക് hear@balavidyalayaschool.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഫോൺനമ്പർ 914424917199
 

PREV
click me!

Recommended Stories

സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്
'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ