തൊഴിലുറപ്പ് പദ്ധതി; അസിസ്റ്റന്റ് തസ്തികയിൽ രണ്ടൊഴിവിലേക്ക് അപേക്ഷിക്കാം

Published : Mar 17, 2020, 12:38 PM IST
തൊഴിലുറപ്പ് പദ്ധതി; അസിസ്റ്റന്റ് തസ്തികയിൽ രണ്ടൊഴിവിലേക്ക് അപേക്ഷിക്കാം

Synopsis

കരാർ വ്യവസ്ഥയിലായിരിക്കും നിയമനം. ബിരുദമാണ് അടിസ്ഥാന യോ​ഗ്യത

ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ അസിസ്റ്റന്റ് തസ്തികയിൽ രണ്ട് ഒഴിവിലേക്ക് അപേക്ഷിക്കാം. കരാർ വ്യവസ്ഥയിലായിരിക്കും നിയമനം. ബിരുദമാണ് അടിസ്ഥാന യോ​ഗ്യത. തൊഴിലുറപ്പ് മിഷനിലോ ഇതര സർക്കാർ മിഷനുകളിലോ ഏജൻസികളിലോ അഞ്ചുവർഷമോ അതിലധികമോ കാലം പ്രവർത്തിപരിചയം ആവശ്യമാണ്. മാർച്ച് 31നകം അപേക്ഷ ലഭിച്ചിരിക്കണം. വിശദവിവരങ്ങൾക്ക് www.nregs.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ബന്ധപ്പെടേണ്ട ഫോൺനമ്പർ - 04712313385, 04712314385. 

PREV
click me!

Recommended Stories

സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്
'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ