Canara Bank Recruitment : കാനറാ ബാങ്കിൽ ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ; യോ​ഗ്യത, ശമ്പളം ഇവയാണ്

Published : May 14, 2022, 03:56 PM ISTUpdated : May 14, 2022, 03:59 PM IST
Canara Bank Recruitment : കാനറാ ബാങ്കിൽ ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ; യോ​ഗ്യത, ശമ്പളം ഇവയാണ്

Synopsis

 താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് മെയ് 20 ന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 

ദില്ലി: കാനറാ ബാങ്കിൽ (Canara Bank Recruitment) 12 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, ജൂനിയർ ഓഫീസർ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് മെയ് 20 ന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിദ്യാഭ്യാസ യോ​ഗ്യത, എക്സ്പീരിയൻസ്, തെരഞ്ഞെടുപ്പ് പ്രക്രിയകൾ, മറ്റ് വിശദാംശങ്ങൾ എന്നിവ ഔദ്യോ​ഗിക വെബ്സൈറ്റ് വഴി അറിയാം. 

ഡെപ്യൂട്ടി മാനേജർ  ബാക്ക് ഓഫീസ് - 2, അസിസ്റ്റന്റ് മാനേജർ ബാക്ക് ഓഫീസ്- 1, ഐടി നെറ്റ്‍വർക്ക് അഡ്മിനിസ്ട്രേറ്റർ - 2, അസിസ്റ്റന്റ് മാനേജർ ബാക്ക് ഓഫീസ് - 1, ജൂനിയർ ഓഫീസർ - 2, ഡെപ്യൂട്ടി മാനേജര് - 2, ജൂനിയർ ഓഫീസർ - 2, അസിസ്റ്റന്റ് മാനേജർ ഐടി നെറ്റ്‍വർക്ക് അഡ്മിനിസ്ട്രേറ്റർ - 1, 

ഡെപ്യൂട്ടി സ്പീക്കർ-ആരോഗ്യ മന്ത്രി പോര്; എൽഡിഎഫ് നേതൃത്വത്തിന് പരാതി നൽകി ചിറ്റയം ഗോപകുമാർ

ഡെപ്യൂട്ടി മാനേജർ-ബാക്ക് ഓഫീസ്: 2, അസിസ്റ്റന്റ് മാനേജർ ബാക്ക്ഓഫീസ്(1) ഐടി നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ: 2, അസിസ്റ്റന്റ് മാനേജർ ബാക്ക് ഓഫീസ്: 1, കോൺട്രാക്റ്റ് Kyc/ബാക്ക് ഓഫീസ് ജൂനിയർ ഓഫീസർ: 2, ഡെപ്യൂട്ടി മാനേജർ ബാക്ക് ഓഫീസ്(2): 2 ജൂനിയർ ഓഫീസർ ഓൺ കോൺട്രാക്ട് Kyc/ബാക്ക് ഓഫീസ്: 2, അസിസ്റ്റന്റ് മാനേജർ -ഐടി നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ: 1 എന്നിങ്ങനെയാണ് ഒഴിവുകളുടെ വിശദാംശങ്ങൾ. 

യോഗ്യതാ മാനദണ്ഡം
അസിസ്റ്റന്റ് മാനേജർ (ഇൻഫർമേഷൻ ടെക്‌നോളജി) നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ: കുറഞ്ഞത് 50% മാർക്ക് അല്ലെങ്കിൽ 4 വർഷത്തിനുള്ളിൽ തത്തുല്യ ഗ്രേഡ് കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്‌നോളജി / ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് / ഇൻസ്ട്രുമെന്റേഷൻ അല്ലെങ്കിൽ എംസിഎ എന്നിവയിൽ ബിഇ / ബി ടെക് ബിരുദം.

ഡെപ്യൂട്ടി മാനേജർ (ബാക്ക് ഓഫീസ്): അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത.

ജൂനിയർ ഓഫീസർ ഓൺ കോൺട്രാക്ട് Kyc/Backoffice/Retail: കുറഞ്ഞത് 50% മാർക്കോടെ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും സ്ട്രീമിൽ ബിരുദം. ഡെപ്യൂട്ടി മാനേജർ-ബാക്ക് ഓഫീസ്: 22-30 വയസ്സ്, കോൺട്രാക്റ്റ് ജൂനിയർ ഓഫീസർ Kyc/ബാക്ക് ഓഫീസ്: 20-28 വയസ്സ്, കോൺട്രാക്റ്റ് ജൂനിയർ ഓഫീസർ Kyc/Backoffice(1): 20-28 വയസ്സ്, അസിസ്റ്റന്റ് മാനേജർ -ഐടി നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ: 22-30 വയസ്സ് എന്നിങ്ങനെയാണ് പ്രായപരിധി. 

ഔദ്യോഗിക വിജ്ഞാപനമനുസരിച്ച്, ഷോർട്ട് ലിസ്റ്റിംഗിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് മേൽപ്പറഞ്ഞ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ്. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, ഉദ്യോഗാർത്ഥി www.canmoney.in എന്ന വെബ്‌സൈറ്റിൽ ലഭ്യമായ അപേക്ഷാ ഫോമുകൾ രജിസ്റ്റേർഡ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി അയക്കണം. 

PREV
click me!

Recommended Stories

മെഡിക്കൽ ഓഫീസർ ഒഴിവ്; അപേക്ഷിക്കാം
അസിസ്റ്റന്‍റ് കം ഡാറ്റാ ഓപ്പറേറ്റര്‍ ഒഴിവ്; ഇന്‍റര്‍വ്യൂ 12ന്