കെഎസ് യുഎമ്മിന്‍റെ 'ക്ലൈമത്തോണി'ന് അപേക്ഷിക്കാം; ജൂലൈ 8 വരെ

By Web TeamFirst Published Jul 1, 2022, 3:52 PM IST
Highlights

കാലാവസ്ഥാ വ്യതിയാനത്താലുണ്ടാകുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നതിന് സംരംഭകരേയും നൂതനാശയകര്‍ത്താക്കളേയും വിദ്യാര്‍ത്ഥികളേയും പ്രൊഫഷണലുകളേയും ഗവേഷകരേയും സാങ്കേതികവിദഗ്ധരേയും എത്തിക്കുന്നുണ്ട്.

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തിന്‍റെ (climate change) ആഘാതം കുറയ്ക്കാന്‍ ഉതകുന്ന സാങ്കേതിക പ്രതിവിധികള്‍ തേടി ഹാക്കത്തോണുമായി (kerala start up mission) കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം). കാലാവസ്ഥാ വ്യതിയാനത്താല്‍ സമൂഹത്തിലും ബിസിനസിലും ഉണ്ടാകുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള അത്യാധുനിക പ്രതിവിധികളെയാണ് ലക്ഷ്യമിടുന്നത്.

'കാലാവസ്ഥാ അതിജീവനത്തിന് സുസ്ഥിരഭാവി നേടിയെടുക്കല്‍' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ക്ലൈമത്തോണിനായി ഇവൈ ഗ്ലോബല്‍ ഡെലിവറി സര്‍വീസ്, യുഎന്‍ഡിപി, നാസ്കോം, ടൈ കേരള എന്നിവ സഹകരിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്താലുണ്ടാകുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നതിന് സംരംഭകരേയും നൂതനാശയകര്‍ത്താക്കളേയും വിദ്യാര്‍ത്ഥികളേയും പ്രൊഫഷണലുകളേയും ഗവേഷകരേയും സാങ്കേതികവിദഗ്ധരേയും എത്തിക്കുന്നുണ്ട്.

രജിസ്റ്റര്‍ ചെയ്യാന്‍  https://bit.ly/Climathonapplication വെബ്സൈറ്റ് സന്ദര്‍ശിക്കുക. വിശദവിവരങ്ങള്‍ https://climathon.startupmission.in/  വെബ്സൈറ്റില്‍ ലഭിക്കും. അവസാന തിയതി ജൂലൈ 8. പരിപാടിയെ പിന്‍തുണയ്ക്കുന്നതിന് കെഎസ് യുഎം വിവിധ പങ്കാളികളെ  ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പ്, നൂതനാശയകര്‍ത്താക്കള്‍, സാങ്കേതികമേഖലയിലെ പ്രൊഫഷണലുകള്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ക്ലൈമത്തോണിനായി അപേക്ഷിക്കാം. ആവശ്യകതകള്‍ക്ക് അനുസൃതമായ പ്രൊട്ടോടൈപ് രൂപപ്പെടുത്തുന്ന ജേതാക്കള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ഗ്രാന്‍റ് ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ടര ലക്ഷം രൂപയുടെ ഗ്രാന്‍റ് ലഭിക്കും.

click me!