പ്രിസം പദ്ധതി: ബിരുദവും ജേണലിസവുമുളളവർക്ക് കണ്ടന്റ് എഡിറ്റര്‍ തസ്തികയിലേക്ക് ജൂണ്‍ 28 വരെ അപേക്ഷിക്കാം

Published : Jun 18, 2022, 03:05 PM ISTUpdated : Jun 18, 2022, 03:12 PM IST
പ്രിസം പദ്ധതി: ബിരുദവും ജേണലിസവുമുളളവർക്ക് കണ്ടന്റ് എഡിറ്റര്‍ തസ്തികയിലേക്ക് ജൂണ്‍ 28 വരെ അപേക്ഷിക്കാം

Synopsis

പത്ര, ദൃശ്യമാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സര്‍ക്കാര്‍ അര്‍ധ- സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷന്‍സ് വാര്‍ത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. 

കോഴിക്കോട്: വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല പദ്ധതി (prism project) (പ്രിസം) യുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒഴിവുള്ള (content editor) കണ്ടന്റ് എഡിറ്റര്‍ തസ്തികയിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികളില്‍നിന്നും (apply now) അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം/ പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ അല്ലെങ്കില്‍ ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്മ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദം. പത്ര, ദൃശ്യമാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സര്‍ക്കാര്‍ അര്‍ധ- സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷന്‍സ് വാര്‍ത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. 

സമൂഹ മാധ്യമങ്ങളില്‍ കണ്ടന്റ് ജനറേഷനില്‍ പ്രവൃത്തിപരിചയം ഉണ്ടാകണം. ഡിസൈനിംഗില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 35 വയസ്സ് (നോട്ടിഫിക്കേഷന്‍ നല്‍കുന്ന തീയതി കണക്കാക്കി). 2022 ജൂലൈ 1ന് രാവിലെ 11 മണിക്ക് പരീക്ഷയും തുടര്‍ന്ന് അഭിമുഖവും നടത്തും. താത്പര്യമുള്ളവര്‍ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടുന്ന അപേക്ഷ ജൂണ്‍ 28ന് മുമ്പായി കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-20. ഫോണ്‍: 0495 2370225

സർട്ടിഫിക്കറ്റ് കോഴ്‌സ് സമ്പർക്ക ക്ലാസുകൾ
കേരള നിയമസഭയുടെ 'കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ', കെ-ലാംപ്‌സ് (പി.എസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസിജ്യറിന്റെ എട്ടാമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസുകൾ ജൂൺ 25, 26 തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിലും ജൂലൈ 2, 3 തീയതികളിൽ കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലും ജൂലൈ 16, 17 തിയതികളിൽ എറണാകുളം പത്തടിപ്പാലം മെട്രോസ്റ്റേഷനു സമീപം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും രാവിലെ 9.30 മുതൽ വൈകിട്ട് 5.15 വരെ നടത്തും. സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ അഡ്മിഷൻ ഫീസ് എന്നിവ അടച്ച പഠിതാക്കൾക്ക് കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ച് ക്ലാസുകളിൽ പങ്കെടുക്കണം. പഠിതാക്കൾ ക്ലാസിൽ പങ്കെടുക്കുന്നതിനായി എത്തുന്ന കേന്ദ്രം സംബന്ധിച്ച വിവരം klamps-b@niyamasabha.inc.in ജൂൺ 23ന് മുൻപ്  അറിയിക്കണം. ക്ലാസിൽ പങ്കെടുക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.niyamasabha.org.

PREV
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ