Medical Coding Courses : അസാപ്പില്‍ മെഡിക്കല്‍ കോഡിങ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം; ഫീസിളവ് ലഭിക്കും

Web Desk   | Asianet News
Published : Jan 18, 2022, 10:44 AM IST
Medical Coding Courses : അസാപ്പില്‍ മെഡിക്കല്‍ കോഡിങ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം; ഫീസിളവ് ലഭിക്കും

Synopsis

സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാഡമിയുമായി ചേര്‍ന്ന് ഓണ്‍ലൈനായി ഒരുക്കിയിരിക്കുന്ന കോഴ്‌സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവ് ലഭിക്കും.


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന (ASAP Kerala) അസാപ്പ് കേരള മെഡിക്കല്‍ കോഡിങ് കോഴ്സിലേക്ക് (medical coding course)  അപേക്ഷ ക്ഷണിച്ചു.  സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാഡമിയുമായി ചേര്‍ന്ന് ഓണ്‍ലൈനായി ഒരുക്കിയിരിക്കുന്ന കോഴ്‌സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവ് ലഭിക്കും.  മെഡിക്കല്‍ സയന്‍സ്, ലൈഫ് സയന്‍സ്, പാരാമെഡിക്കല്‍, നഴ്‌സിംഗ് എന്നിവയില്‍ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9495999651.  

സൗരതേജസ് പദ്ധതിയില്‍ സ്പോട്ട് രജിസ്ട്രേഷന്‍
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സബ്സിഡിയോടു കൂടി സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള അനര്‍ട്ടിന്റെ സൗരതേജസ് പദ്ധതിയില്‍ സ്പോട്ട് രജിസ്ട്രേഷന്‍ ചെയ്യാന്‍ അവസരം. പാറശാല നെടുവാന്‍വിളയില്‍ ഊര്‍ജ്ജമിത്ര ഓഫീസില്‍ ഇന്നും(ജനുവരി 18) നാളെയും രാവിലെ 10 മണി മുതല്‍ അഞ്ച് മണി വരെയാണ് രജിസ്ട്രേഷന്‍ നടക്കുന്നത്. 1,225/- രൂപ ഓണ്‍ലൈനായി അടച്ച് ഈ അവസരം പ്രയോജനപ്പെടുത്താം. രജിസ്ട്രേഷനു വരുന്നവര്‍ കണ്‍സ്യൂമര്‍ നമ്പര്‍, മീറ്റര്‍ റീഡിങ് റസീപ്റ്റ്, ആധാര്‍ കാര്‍ഡ്, ഫോണ്‍ മുതലായവ കൊണ്ടു വരണമെന്ന് അനര്‍ട്ട് ജില്ലാ എന്‍ജിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9188328137, 9188326137. bymysun.com/sourathejas.
 

PREV
click me!

Recommended Stories

ലക്ഷ്യം ജര്‍മ്മനിയിലും കേരളത്തിലുമായി 300ഓളം സ്റ്റാര്‍ട്ടപ്പുകള്‍; കെഎസ്‌യുഎം ജര്‍മ്മനിയുമായി കൈകോര്‍ക്കുന്നു
ഉന്നതവിദ്യാഭ്യാസരംഗത്ത് പുതിയ കമ്മിഷൻ; ബിൽ ലോക്‌സഭയിൽ