സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

Published : Feb 18, 2023, 08:08 AM IST
സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

Synopsis

സംസ്ഥാന സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. 

തിരുവനന്തപുരം: നാഷണൽ മെഡിക്കൽ കമ്മീഷനിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ നിന്നും സംസ്ഥാന സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ പ്രൊവിഷണൽ രജിസ്‌ട്രേഷൻ ചെയ്തിട്ടുള്ളവരിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. നോട്ടിഫിക്കേഷനും, അപേക്ഷാ ഫോമിനും www.dme.kerala.gov.in സന്ദർശിക്കുക. ഇമെയിൽ: fmginternkerala@gmail.com.

പാരാ ലീഗല്‍ വോളന്റീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴില്‍ സന്നദ്ധ സേവനത്തിനായി പാരാ ലീഗല്‍ വോളന്റീയര്‍മാരെ തിരഞ്ഞെടുക്കുന്നു. അപേക്ഷകര്‍ കണയന്നൂര്‍ താലൂക്കിന്റെ പരിധിയിലുള്ളവരും കുറഞ്ഞത് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയെങ്കിലും ഉള്ളവരുമായിരിക്കണം. സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിച്ച് മുന്‍പരിചയം ഉള്ളവര്‍ക്കും, ബിരുദധാരികള്‍ക്കും പ്രത്യേക പരിഗണന. സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപകര്‍, ജീവനക്കാര്‍ വിവിധ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും (നിയമം, എം.എസ്.ഡബ്ല്യൂ) സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കും അപേക്ഷിക്കാം. 

അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായിരിക്കരുത്. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പികളും സഹിതം ഫെബ്രുവരി 26ന് മുന്‍പായി ചെയര്‍മാന്‍, താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി, എ.ഡി.ആര്‍ സെന്റര്‍, കലൂര്‍ എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖേനയോ ലഭിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് പ്രത്യേക പരിശീലനവും ഹോണറേറിയവും ലഭിക്കും. 15-07-2022 തീയതിയിലെ നോട്ടിഫിക്കേഷന്‍ പ്രകാരം അപേക്ഷിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0484 2344223.

PREV
click me!

Recommended Stories

റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!
ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു