ഏഷ്യാനെറ്റ് ന്യൂസിൽ ജേർണലിസ്റ്റ് ട്രെയിനിയാകാൻ അവസരം; അവസാന തീയതി ജനുവരി 16

Published : Jan 12, 2023, 04:40 PM ISTUpdated : Jan 12, 2023, 05:12 PM IST
ഏഷ്യാനെറ്റ് ന്യൂസിൽ ജേർണലിസ്റ്റ് ട്രെയിനിയാകാൻ അവസരം; അവസാന തീയതി ജനുവരി 16

Synopsis

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 ജനുവരി 16. 

തിരുവനന്തപുരം: മാധ്യമപ്രവർത്തനത്തിൽ താൽപര്യമുള്ളവർക്ക് ഏഷ്യാനെറ്റ് ന്യൂസിൽ ജേർണലിസ്റ്റ് ട്രെയിനിയാകാൻ അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 ജനുവരി 16. 

യോ​ഗ്യത
പത്താം ക്ലാസ് മുതൽ, 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ മികച്ച അക്കാദമിക് റെക്കോർഡ് ഉള്ളവരായിരിക്കണം അപേക്ഷകർ. ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവര്‍ക്കും അല്ലെങ്കില്‍ അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇംഗ്ലീഷ്,  ‍മലയാളം ഭാഷകളിൽ മികച്ച പ്രാവീണ്യമുണ്ടാകണം. പത്രപ്രവർത്തനത്തിലും അനുബന്ധ മേഖലകളോടുമുള്ള താൽപര്യമുള്ളവരായിരിക്കണം. ജേർണലിസം പ്രൊഫഷണൽ ബിരുദം/ഡിപ്ലോമ അഭികാമ്യം. 

26 വയസ്സിൽ താഴെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. താൽപ്പര്യമുള്ളവർ careers@asianetnews.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റ അയയ്ക്കുക.


 

PREV
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം