Legal Counsellor : ലീഗൽ കൗൺസലർ: വനിത അഭിഭാഷകര്‍ക്ക് ഏപ്രിൽ 28നകം അപേക്ഷിക്കാം

Published : Apr 18, 2022, 04:02 PM IST
Legal Counsellor : ലീഗൽ കൗൺസലർ: വനിത അഭിഭാഷകര്‍ക്ക് ഏപ്രിൽ 28നകം അപേക്ഷിക്കാം

Synopsis

സർവ്വീസ് പ്രൊവൈഡിംഗ് സെന്ററിൽ ലീഗൽ കൗൺസലർ തസ്തികയിൽ സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ (Kerala Mahila Samakhya Society) കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സർവ്വീസ് പ്രൊവൈഡിംഗ് സെന്ററിൽ ലീഗൽ കൗൺസലർ (Legal Counsellor)  തസ്തികയിൽ സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് (Job Vacancies) അപേക്ഷിക്കാം. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 28ന് വൈകുന്നേരം 5 നകം നൽകണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652 കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം. എൽ.എൽ.ബിയാണ് യോഗ്യത. പ്രായം 25നും 45നും മദ്ധ്യേ. പ്രതിമാസം 7500 രൂപ ഹോണറേറിയം ലഭിക്കും. അഭിഭാഷകയായി മൂന്നു വർഷത്തെ പ്രവൃത്തി പരിചയം വേണം. ഫോൺ: 0471-2348666.

സെക്യുരിറ്റി നിയമനം     
കോന്നി താലൂക്ക് ആശുപത്രിയിലേക്ക് താത്കാലികമായി  മാസവേതന അടിസ്ഥാനത്തില്‍  നാലു   സെക്യുരിറ്റിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഏപ്രില്‍ 22 ന് ഉച്ചയ്ക്ക്  രണ്ടിന് മുന്‍പായി ഓഫീസില്‍  നല്‍കണം. അപേക്ഷകര്‍ ഏപ്രില്‍ 25 ന്  ഉച്ചയ്ക്ക് 1.30 ന് ആശുപത്രിയില്‍  നടക്കുന്ന കൂടിക്കാഴ്ചയില്‍  അസല്‍   രേഖകളുമായി  നേരിട്ട് ഹാജരാകണം.  എക്സ് സര്‍വീസ്,  മറ്റ് സായുധ സേന വിഭാഗങ്ങളില്‍നിന്നും  വിരമിച്ചവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷകര്‍ക്ക്  30 വയസ് തികയുകയും  50 വയസില്‍  അധികരിക്കാനും പാടില്ല. അപേക്ഷകര്‍ക്ക് പത്താം ക്ലാസ് വിദ്യാഭ്യസ യോഗ്യത ഉണ്ടായിരിക്കണം. തെരഞ്ഞടുക്കപ്പെട്ടവര്‍ പോലീസ് ക്ലിയറന്‍സ്  സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്  എന്നിവ  ഹാജരാക്കണം.  കൂടുതല്‍ വിവരങ്ങള്‍ കോന്നി താലൂക്ക് ആശുപത്രി ഓഫീസില്‍ നിന്നും ലഭിക്കും.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു