Job Vacancies : അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സീയര്‍, സ്വീപ്പര്‍; ഒഴിവുകളെക്കുറിച്ചറിയാം

Published : Apr 18, 2022, 02:06 PM IST
Job Vacancies : അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സീയര്‍, സ്വീപ്പര്‍; ഒഴിവുകളെക്കുറിച്ചറിയാം

Synopsis

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അസിസ്റ്റന്റ് എഞ്ചിനീയറെ ആവശ്യമുണ്ട്. 

പത്തനംതിട്ട: വള്ളിക്കോട് ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അസിസ്റ്റന്റ് എഞ്ചിനീയറെ ആവശ്യമുണ്ട്. യോഗ്യത: അംഗീകൃത സിവില്‍ എഞ്ചിനീയറിംഗ് /അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് ഡിഗ്രി. പ്രായപരിധി : 40 വയസ്. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. താല്പര്യമുള്ളവര്‍ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യതതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 30 ന് വൈകുന്നേരം അഞ്ചിന് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം. ഫോണ്‍: 0468-2350229.

ഓവര്‍സീയര്‍  നിയമനം
പ്രമാടം ഗ്രാമപഞ്ചായത്ത് എംജിഎന്‍ആര്‍ഇജിഎസ് പദ്ധതി നടത്തിപ്പിനായി ഒരു ഓവര്‍സീയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  യോഗ്യത : സിവില്‍ എഞ്ചിനീയറിംഗ് ബിരുദം/അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് ബിരുദം, സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ  പകര്‍പ്പുകള്‍ സഹിതം  വെളളപേപ്പറില്‍  തയ്യാറാക്കിയ  അപേക്ഷ പ്രമാടം ഗ്രാമപഞ്ചായത്ത്  സെക്രട്ടറിക്ക് നല്‍കണം. അവസാന തീയതി ഏപ്രില്‍ 23 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 0468 2242215, 0468 2240175.

സ്വീപ്പര്‍ നിയമനം
പ്രമാടം ഗ്രാമപഞ്ചായത്ത് പൂങ്കാവില്‍ ആരംഭിച്ച ആയുര്‍വേദ ഉപകേന്ദ്രത്തിലേക്ക്  ദിവസ വേതനാടിസ്ഥാനത്തില്‍ സ്വീപ്പറെ നിയമിക്കുന്നു. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ  പകര്‍പ്പുകള്‍ സഹിതം  വെളളപേപ്പറില്‍  തയ്യാറാക്കിയ  അപേക്ഷ പ്രമാടം ഗ്രാമപഞ്ചായത്ത്  സെക്രട്ടറിക്ക് നല്‍കണം. അവസാന തീയതി ഏപ്രില്‍ 23 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 0468 2242215, 0468 2240175.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു