നീറ്റ്, എഞ്ചിനീയറിം​ഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Published : Sep 13, 2022, 09:17 AM IST
നീറ്റ്, എഞ്ചിനീയറിം​ഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന്  അപേക്ഷ ക്ഷണിച്ചു

Synopsis

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസ-ഭക്ഷണ സൗകര്യത്തോടെ സംസ്ഥാനത്തെ പ്രശസ്ത പരിശീലന സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പരീക്ഷാ പരിശീലനം ലഭ്യമാക്കും.  

തിരുവനന്തപുരം: 2022 മാര്‍ച്ചിലെ പ്ലസ് ടു സയന്‍സ്, കണക്ക് വിഷയമെടുത്ത് വിജയിച്ച പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും 2023ലെ നീറ്റ്/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  പ്ലസ് ടുവിന് ലഭിച്ച മാര്‍ക്കിന്റെയും 2022 -ല്‍ നീറ്റ്/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ എഴുതിയിട്ടുള്ളവരാണെങ്കില്‍ അതിന്റെ സ്‌കോറിന്റെയും അടിസ്ഥാനത്തിലുമായിരിക്കും വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസ-ഭക്ഷണ സൗകര്യത്തോടെ സംസ്ഥാനത്തെ പ്രശസ്ത പരിശീലന സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പരീക്ഷാ പരിശീലനം ലഭ്യമാക്കും.

താല്‍പര്യമുള്ള പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ ചൊവ്വാഴ്ച്ച(സെപ്റ്റംബര്‍ 13) വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം (പിന്‍ കോഡ് സഹിതം), ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ച് പഠിക്കുന്നതിനുള്ള സമ്മതപത്രം ഇവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും ജാതി, വരുമാന സര്‍ട്ടിഫിക്കളുടെയും പകര്‍പ്പ് സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. 

ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍, പട്ടിക വര്‍ഗ വികസന ഓഫീസ്,മിനി സിവില്‍ സ്റ്റേഷന്‍ മുടവൂര്‍ പി.ഒ,മുവാറ്റുപുഴ-686669, എന്ന വിലാസത്തിലാണ് അപേക്ഷ  അയക്കേണ്ടത്. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0485-2814957 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

ഇന്റർവ്യൂ
 കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ 2021-2022 വർഷങ്ങളിൽ പ്ലസ്ടു പാസായ പതിനെട്ടിനും ഇരുപതിനും ഇടയിൽ പ്രായമുള്ള യുവതികൾക്കു ഹൊസൂരിലെ ടാറ്റാ ഇലക്ട്രോണിക്സ് കമ്പനിയിലെ ഒഴിവുകളിലേക്ക് സെപ്റ്റംബർ 17ന് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ എംപ്ലോയബിലിറ്റി സെന്റർ കോട്ടയം  എന്ന ഫെയ്‌സ്ബുക്ക് പേജിൽ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ചശേഷം സെപ്റ്റംബർ 17നു  കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ എത്തണം. വിശദവിവരത്തിന് ഫോൺ-0481 -2563451/2565452.

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു