പ്രതിമാസം 30000 രൂപ വേതനത്തിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നൽകുന്നു.
റവന്യു വകുപ്പിന്റെ ദുരന്തനിവാരണ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (ILDM)ൽ പ്രവർത്തിക്കുന്ന റിവർ മാനേജ്‌മെന്റ് സെന്ററിൽ എൻവിയോൺമെന്റ് സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് യങ് പ്രൊഫഷണലായി പ്രതിമാസം 30000 രൂപ വേതനത്തിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നൽകുന്നു.
Add Asianetnews as a Preferred Source

ഒരു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. പ്രവർത്തിപരിചയം ഉള്ളവരുടെ അഭാവത്തിൽ കോഴ്സ് പൂർത്തിയാക്കിയവരെയും പരിഗണിക്കും. ഓൺലൈനായി ഫെബ്രുവരി 10നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://ildm.kerala.gov.in. ഫോൺ: 0471 2362885, 8547610005.
