Railway Recruitment 2022 : നോർത്ത് സെൻട്രൽ റെയിൽവ 1659 അപ്രന്റീസ്; അവസാന തീയതി ഓ​ഗസ്റ്റ് 1

By Web TeamFirst Published Jul 18, 2022, 2:17 PM IST
Highlights

ജൂലായ് 2 മുതലാണ് അപേക്ഷ നടപടികൾ ആരംഭിച്ചത്. ആ​ഗസ്റ്റ് 1 വരെ അപേക്ഷിക്കാം.

ദില്ലി: വിവിധ ട്രേഡുകളിലേക്കുള്ള (aprentice) അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് (north central railway) നോർത്ത് സെൻട്രൽ റെയിൽവേ. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ rrcpryj.org വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓ​ഗസ്റ്റ് 1 ആണ്. വിജ്ഞാപനം അനുസരിച്ച് 1659 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോ​ഗാർത്ഥികൾക്ക് ഒരു വർഷം പരിശീലനം നൽകും. ജൂലായ് 2 മുതലാണ് അപേക്ഷ നടപടികൾ ആരംഭിച്ചത്. ആ​ഗസ്റ്റ് 1 വരെ അപേക്ഷിക്കാം.

ഒഴിവുകൾ‌
ഫിറ്റർ, വെൽഡർ, മെഷിനിസ്റ്റ്. കാർപെന്റർ, ഇലക്ട്രീഷ്യൻ, പെയിന്റർ, മെക്കാനിക്ക, ഇൻഫോർമേഷൻ ആന്റ് കമ്യൂണിക്കേഷൻ ടെക്നോളജി, സിസ്റ്റം മെയിന്റനൻസ്, വയർമാൻ, പ്ലംബർ, മെക്കാനിക്ക് കം ഓപ്പറേറ്റർ ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ സിസ്റ്റം. ഹെൽത്ത് സാനിട്ടറി ഇൻസ്പെക്ടർ, മൾട്ടി മീഡിയ ആന്റ് വെബ്പേജ് ഡിസൈനർ, എംഎംടിഎം, ക്രെയിൻ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഡ്രാഫ്റ്റ്സ്മാൻ, സ്റ്റെനോ​ഗ്രാഫർ ഇം​ഗ്ലീഷ്, സ്റ്റെനോ​ഗ്രാഫർ ഹിന്ദി. 

printing technology : ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിൽ സീറ്റൊഴിവ്; സ്റ്റൈപെൻഡ് ലഭിക്കും

ഉദ്യോ​ഗാർത്ഥികൾഎസ്എസ്‍സി/മെട്രിക്കുലേഷൻ/പത്താക്ലാസ് 50 ശതമാനം മാർക്കോടെ  പാസ്സായിരിക്കണം. ഉദ്യോഗാർത്ഥി ഒരു അംഗീകൃത ബോർഡിൽ നിന്ന് എസ്എസ്‌സി/മെട്രിക്കുലേഷൻ/പത്താം ക്ലാസ് പരീക്ഷയോ തത്തുല്യമായ (10+2 പരീക്ഷാ സമ്പ്രദായത്തിന് കീഴിൽ) കുറഞ്ഞത് 50% മാർക്കോടെ വിജയിച്ചിരിക്കണം.  കൂടാതെ NCVT നൽകുന്ന ബന്ധപ്പെട്ട ട്രേഡിൽ ITI പാസായിരിക്കണം. 

അപേക്ഷകർ അപേക്ഷാ ഫീസായി 100 രൂപ അടയ്ക്കണം. SC/ST/PWD/വനിതാ അപേക്ഷകർ ഫീസൊന്നും അടക്കേണ്ടതില്ല. 1961ലെ അപ്രന്റിസ് ആക്‌ട് പ്രകാരം മെറിറ്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയായിരിക്കും പരിശീലനം നൽകുന്നതിന് യോഗ്യരായ അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഓഗസ്റ്റ് 01-ന് മുമ്പ് ഔദ്യോഗിക വെബ്‌സൈറ്റ് - rrcpryj.org വഴി  അപേക്ഷിക്കാം. 


 

click me!