പി.ആര്‍.ഡി തമിഴ്, ഇംഗ്ലീഷ് ട്രാന്‍സ്‍ലേറ്റർ പാനലില്‍ അപേക്ഷ ആഗസ്റ്റ് 17നകം

By Web TeamFirst Published Aug 10, 2022, 9:35 AM IST
Highlights

ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന് കീഴില്‍ തമിഴ്, ഇംഗ്ളീഷ് ട്രാന്‍സ്ലേറ്റര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന് കീഴില്‍ തമിഴ്, ഇംഗ്ളീഷ് ട്രാന്‍സ്ലേറ്റര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തമിഴ്, ഇംഗ്ളീഷ് ട്രാന്‍സ്ലേറ്റര്‍ പാനലുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഈ ഭാഷകളില്‍ വാര്‍ത്ത തയ്യാറാക്കാനുള്ള മികച്ച കഴിവുണ്ടാവണം. ഈ ഭാഷകളില്‍ വാര്‍ത്ത തയ്യാറാക്കിയും തര്‍ജ്ജമ ചെയ്തും പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. വാര്‍ത്തകള്‍ നിശ്ചിത സമയത്തിനുള്ളില്‍ ടൈപ്പ് ചെയ്ത് നല്‍കാന്‍ കഴിയണം. ഒരു വാര്‍ത്ത തയ്യാറാക്കുന്നതിന് 250 രൂപയാണ് പ്രതിഫലം. തര്‍ജ്ജമ ചെയ്യുന്ന വാക്ക് ഒന്നിന് ഒരു രൂപയായിരിക്കും പ്രതിഫലം. താത്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 17നകം iopressrelease@gmail.com ലേക്ക് അയയ്ക്കണം. നേരത്തെ അപേക്ഷ അയച്ചിട്ടുള്ളവര്‍ വീണ്ടും നല്‍കേണ്ടതില്ല. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പാനല്‍ രൂപീകരിക്കുക.

താത്കാലിക ഒഴിവ്
സൈനിക ക്ഷേമവകുപ്പിന്റെ കീഴിലുള്ള കെക്‌സ്‌കോണിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ രണ്ട് ക്ലാർക്കുമാരുടെ താത്കാലിക ഒഴിവുണ്ട്. കെക്‌സ്‌കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 50 വയസിൽ കഴിയാത്തവരും (01 ഓഗസ്റ്റ് 2022ന്) ക്ലറിക്കൽ/ കമ്പ്യൂട്ടർ/ അക്കൗണ്ടിങ് പരിജ്ഞാനമുള്ള വിമുക്തഭടൻമാർ അവരുടെ ആശ്രിതർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ, അഡ്രസ്, ഫോൺ നമ്പർ, ഇ-മെയിൽ, യോഗ്യത തെളിയിക്കന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സൈനിക് വെൽഫെയർ ആൻഡ് എം. ഡി കെക്‌സ്‌കോൺ, കേരള സ്റ്റേറ്റ് എക്‌സ്- സെർവീസ്‌മെൻ കോർപ്പറേഷൻ, ടി.സി-25/838, ഓപ്പോസിറ്റ് അമൃത ഹോട്ടൽ, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ ഓഗസ്റ്റ് 20ന് വൈകിട്ട് അഞ്ചിന് മുമ്പായി പോസ്റ്റൽ ആയോ kex_con@yahoo.co.in ലോ ലഭിക്കണം. ഫോൺ: 0471-2320772, 2320771.

കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനം; എംപി ക്വാട്ടയടക്കം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവില്‍ നിയമനത്തിന്  അപേക്ഷ കഷണിച്ചു. സുവോളജിയില്‍ ഒന്നാം ക്ലാസ് ബിരുദം, വന്യജീവി മ്യൂസിയം/ മൃഗശാല എന്നിവയുടെ ക്യൂറേഷന്‍/ അറ്റകുറ്റപ്പണി, സന്ദര്‍ശനങ്ങളെ നേതൃപരമായി മികവോടെ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവിണ്യം, ബോധവത്കരണ ക്ലാസ് നടത്താനുള്ള പാടവം എന്നിവയില്‍ കുറഞ്ഞത് ആറുമാസത്തെ പരിചയം എന്നിവയാണു യോഗ്യതകള്‍. വൈല്‍ഡ് ലൈഫ് ബയോളജിയില്‍ ഉയര്‍ന്ന അക്കാദമിക് യോഗ്യത, കശേരുക്കളുടെ ശേഖരണം, തിരിച്ചറിയല്‍, സംരക്ഷണം എന്നിവയില്‍ പരിചയം/ പരിശീലനം, പഗ്മാര്‍ക്കുകള്‍, എല്ലിന്റെ മാതൃകകള്‍, ഫോട്ടോഗ്രാഫി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകള്‍ എന്നിവ തയാറാക്കുന്നതിനുള്ള അറിവ്, ഇംഗ്ലീഷ് മലയാളം ഭാഷകളില്‍ ആശയവിനിമയം/ എഴുത്ത് എന്നിവയിലുള്ള പ്രാവീണ്യം എന്നിവ അഭികാമ്യം. കാലാവധി ഒരു വര്‍ഷം. ഫെല്ലോഷിപ്പ് പ്രതിമാസം 19,000 രൂപ. പ്രായം 01.01.2022 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷവും നിയമാനുസൃതമായ വയസിളവ് ലഭിക്കും.
താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 22നു രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

click me!