കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനം; എംപി ക്വാട്ടയടക്കം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി

Published : Aug 09, 2022, 10:41 AM ISTUpdated : Aug 09, 2022, 10:44 AM IST
 കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനം; എംപി ക്വാട്ടയടക്കം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി

Synopsis

റദ്ദാക്കിയ ക്വാട്ടകൾ പുനസ്ഥാപിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ  നൽകിയ അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി. എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. 

കൊച്ചി: കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിന്  എംപി ക്വാട്ടയടക്കം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. റദ്ദാക്കിയ ക്വാട്ടകൾ പുനസ്ഥാപിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ  നൽകിയ അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി. എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. 

എല്ലാ അധ്യയനവർഷവും ഓരോ എംപിമാർക്കും പത്ത് സീറ്റുകളും വിദ്യാലയ സമിതി ചെയർമാൻമാർക്ക് രണ്ടു സീറ്റുകളും അനുവദിച്ചിരുന്നത്  കേന്ദ്ര സർക്കാർ റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് ചില വിദ്യാർഥികൾ ഹര്‍ജി നല്‍കിയിരുന്നു.  ഈ ഹര്‍ജിയിന്മേല്‍ ക്വാട്ടകൾ പുനസ്ഥാപിക്കാൻ സിംഗിൾബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് അപ്പീൽ നൽകിയത്. 

Read Also: വിദ്യാർഥികളുടെ ബസ് കൺസഷൻ പഠിക്കാന്‍ കമ്മിറ്റി; ഗതാഗതമന്ത്രി ആന്‍റണി രാജു

വിദ്യാർത്ഥികളുടെ ബസ് കൺസഷൻ നിരക്ക് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയെ നിയോഗിച്ചതായി ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവി രാമൻ ചെയർമാനായ കമ്മിറ്റിയിൽ ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം മുൻ ഡയറക്ടർ ഡോ ബി. ജി. ശ്രീദേവി, സംസ്ഥാന ഗതാഗത കമ്മീഷണർ    എസ്. ശ്രീജിത്ത് ഐപിഎസ് എന്നിവരാണ് അംഗങ്ങൾ.

ബസ് ചാര്‍ജ് വർധിപ്പിച്ചപ്പോൾ അതിനോടൊപ്പം കൺസഷൻ നിരക്ക് വർധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി നിർദ്ദേശിച്ചെങ്കിലും  നിലവിലുള്ള കണ്‍സെഷന്‍ നിരക്ക് തുടരുവാനും ഇക്കാര്യം പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുവാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെ തുടര്‍ന്നാണ് പുതിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കമ്മിറ്റിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു.

Read Also: ആരോഗ്യ കേരളം പദ്ധതിയിൽ കരാര്‍ വ്യവസ്ഥയില്‍ വിവിധ തസ്തികകളിൽ ഒഴിവുകൾ

PREV
Read more Articles on
click me!

Recommended Stories

യുജിസി സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ; അഡ്മിറ്റ് കാര്‍ഡ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം, പരീക്ഷ ഡിസംബറില്‍
പൊതുമേഖലാ ബാങ്ക് ജോലി പരീക്ഷകളിൽ അഴിച്ചുപണി, എസ്‌ബി‌ഐ ഫലങ്ങൾ ആദ്യം വരും