Yoga Certificate Course : യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഫെബ്രുവരി 15 വരെ അപേക്ഷ; പത്താം ക്ലാസ് യോ​ഗ്യത

Web Desk   | Asianet News
Published : Feb 06, 2022, 10:31 AM IST
Yoga Certificate Course : യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം  ഫെബ്രുവരി 15 വരെ അപേക്ഷ; പത്താം ക്ലാസ് യോ​ഗ്യത

Synopsis

യോഗദര്‍ശനത്തിലും യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിലാണ് ഈ പഠന പരിപാടി ചിട്ടപ്പെടുത്തിയിട്ടുള്ളത്.   

തിരുവനന്തപുരം:  സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന (yoga Certificate Programme) യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. യോഗദര്‍ശനത്തിലും യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിലാണ് ഈ പഠന പരിപാടി ചിട്ടപ്പെടുത്തിയിട്ടുള്ളത്. 

ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കല്‍ ക്ലാസുകള്‍ അംഗീകൃത പഠന കേന്ദ്രങ്ങളുടെ സഹായത്തോടെയാണു നടത്തുന്നത്. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍ 0471 2325101,https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2022 ഫെബ്രുവരി 15. 

എറണാകുളം ജില്ലയിലെ പഠന കേന്ദ്രങ്ങള്‍: ആനന്ദം യോഗ& മെഡിറ്റേഷന്‍ സെന്റര്‍, എറണാകുളം-9446605436, സണ്‍റൈസ് അക്കാദമി, എറണാകുളം - 9446607564, പതഞ്ജലിയോഗ, എറണാകുളം - 9020852888, ശ്രീ പതഞ്ജലിയോഗാലയ, എറണാകുളം - 8281505094, ആത്രേയം യോഗ, എറണാകുളം-9446354736,  ആനന്ദം യോഗ& മെഡിറ്റേഷന്‍ സെന്റര്‍, എറണാകുളം-9446605436.

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം