
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി/ ഹൈസ്‌കൂള്‍/ പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷനില്‍ (കൈറ്റ്) മാസ്റ്റര്‍ ട്രെയിനര്‍മാരാകാൻ അപേക്ഷിക്കാം.
ഹൈസ്‌കൂള്‍തലം വരെയുള്ള അപേക്ഷകര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഗണിതം, സോഷ്യല്‍ സയന്‍സ്, ഭാഷാവിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും ബി.എഡും കംപ്യൂട്ടര്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം. പ്രവര്‍ത്തനപരിചയമുള്ള കംപ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്‌കൂള്‍ ഐ.ടി./ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഐ.ടി./പി.എസ്.ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍/കൈറ്റ് മാസ്റ്റര്‍/കൈറ്റ് മിസ്ട്രസ്മാര്‍ക്ക് മുന്‍ഗണന.
എയ്ഡഡ് മേഖലയില്‍നിന്നുള്ള അപേക്ഷകര്‍ സ്‌കൂള്‍മാനേജരില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം അഭിമുഖസമയത്ത് സമര്‍പ്പിക്കണം. ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലേക്കുള്ള ഡിജിറ്റല്‍വിഭവ നിര്‍മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസവകുപ്പിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കൈറ്റ് നിര്‍ദേശിക്കുന്ന മറ്റുജോലികളും ചെയ്യണം. www.kite.kerala.gov.in-ല്‍ ഓണ്‍ലൈനായി മാര്‍ച്ച് 25-നുമുമ്പ് അപേക്ഷിക്കണം.