Job Vacancies| അധ്യാപകർ, മേട്രൺ, ജൂനിയർ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

By Web TeamFirst Published Nov 20, 2021, 3:41 PM IST
Highlights

 തിരുവനന്തപുരം, പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്, സിവിൽ എൻജിനിയറിങ് എന്നീ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുകളിൽ നിയമനത്തിന് നവംബർ 24ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും.  


തിരുവനന്തപുരം: തിരുവനന്തപുരം, പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്, സിവിൽ എൻജിനിയറിങ് എന്നീ വകുപ്പുകളിൽ (contract Appointment) കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുകളിൽ (Teachers Vacancy) നിയമനത്തിന് (Appointments) നവംബർ 24ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും.  അതാതു വിഷയങ്ങളിൽ എ.ഐ.സി.റ്റി.ഇ. അനുശാസിക്കുന്ന യോഗ്യത ഉള്ളവർക്ക് അദ്ധ്യാപകർക്കുള്ള എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം.  അപേക്ഷകൾ നവംബർ 23ന് വൈകുന്നേരം നാലു മണിക്ക് മുൻപ് www.lbsitw.ac.in ൽ ഓൺലൈനായി സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.  യോഗ്യതയുള്ള അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 24ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണം.

മേട്രൺ താത്ക്കാലിക ഒഴിവ്
വയനാട് ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ഈഴവ, തിയ്യ, ബില്ലവ (ഇ.ടി.ബി)  വിഭാഗത്തിനായി സംവരണം ചെയ്തിട്ടുളള മേട്രൺ ഗ്രേഡ്-2 (സ്ത്രീകൾ മാത്രം) തസ്തികയിൽ ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്.  ബി.കോം ബിരുദവും അംഗീകൃത സ്ഥാപനത്തിൽ നിന്നും സ്റ്റോർസ് ആൻഡ് അക്കൗണ്ട് സൂക്ഷിപ്പിലും, കൈകാര്യത്തിലുമുളള  രണ്ടു വർഷത്തെ തൊഴിൽ പരിചയവുമാണ് യോഗ്യത.  രണ്ടു വർഷം തൊഴിൽ പ്രവർത്തിപരിചയം ഉളള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ കുറഞ്ഞ പ്രവർത്തിപരിചയം ഉളളവരെയും പരിഗണിക്കും.  വയസ്: 18-36 നിയമാനുസൃത വയസ്സിളവ് ബാധകം (സ്ത്രീകൾ മാത്രം).  ശമ്പളം: 26500-60700 രൂപ.  ഈ യോഗ്യതയും തൊഴിൽ പരിചയവുമുളള ഈഴവ, തിയ്യ, ബില്ലവ, വിഭാഗത്തിൽപ്പെട്ട വനിതാ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ ആറിനകം ഏറ്റവും അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.  സ്വകാര്യ മേഖലയിലെ തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട അധികാരികൾ മേലൊപ്പ് വയ്ക്കണം.

ജൂനിയർ അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ നിയമനം
കേരള സർക്കാരിന്റെ നിയന്ത്രണത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റിയിൽ (കെ.എച്ച്.ആർ.ഡബ്ലിയു.എസ്) ജൂനിയർ അസിസ്റ്റന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തും.  താത്പര്യമുള്ള സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ജൂനിയർ അസിസ്റ്റന്റ്/ ക്ലർക്ക് തസ്തികയിലുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം.  കെഎസ്ആർ-144 പ്രകാരമുള്ള അപേക്ഷ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി എന്നിവ സഹിതം 27ന് രാവിലെ അഞ്ച് മണിക്ക് മുൻപ് മാനേജിംഗ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്ലിയു.എസ്, ജനറൽ ആശുപത്രി കാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ ലഭിക്കണം.

 

.

click me!