IHRD Course Exam : ഐ.എച്ച്.ആർ.ഡി കോഴ്‌സുകളുടെ പരീക്ഷ മാർച്ചിൽ; ടൈം ടേബിൾ അടുത്ത മാസത്തോടെ

Web Desk   | Asianet News
Published : Jan 17, 2022, 04:48 PM IST
IHRD Course Exam : ഐ.എച്ച്.ആർ.ഡി കോഴ്‌സുകളുടെ പരീക്ഷ മാർച്ചിൽ; ടൈം ടേബിൾ അടുത്ത മാസത്തോടെ

Synopsis

ഐ.എച്ച്.ആർ.ഡി യുടെ ഒന്നും രണ്ടും സെമസ്റ്റർ റെഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ചിൽ നടക്കും

തിരുവനന്തപുരം:  ഐ.എച്ച്.ആർ.ഡി (IHRD) യുടെ ഒന്നും രണ്ടും സെമസ്റ്റർ റെഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ചിൽ നടക്കും (Supplementary Examination). 2018, 2020 സ്‌കീം പ്രകാരമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് കോഴ്‌സുകളുടെ പരീക്ഷകൾ ആണ് നടത്തുന്നത്. വിദ്യാർഥികൾക്ക് ഫെബ്രുവരി ഒന്നു വരെ ഫൈനില്ലാതെയും 8 വരെ 100 രൂപ പിഴയോടെയും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. അടുത്ത മാസം രണ്ടാം വാരത്തോടെ ടൈംടേബിൾ പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾ www.ihrd.ac.in ൽ ലഭ്യമാണ്.
 

PREV
click me!

Recommended Stories

ലക്ഷ്യം ജര്‍മ്മനിയിലും കേരളത്തിലുമായി 300ഓളം സ്റ്റാര്‍ട്ടപ്പുകള്‍; കെഎസ്‌യുഎം ജര്‍മ്മനിയുമായി കൈകോര്‍ക്കുന്നു
ഉന്നതവിദ്യാഭ്യാസരംഗത്ത് പുതിയ കമ്മിഷൻ; ബിൽ ലോക്‌സഭയിൽ