
തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠനം നിലവാരം പുലർത്തി വരുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനം നടത്തുന്നതിനായുള്ള ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിദേശ സർവകലാശാലകളിൽ മെഡിക്കൽ/ എൻജിനിയറിങ്/ പ്യൂവർ സയൻസ്/ അഗ്രികൾച്ചറൽ സയൻസ്/ സോഷ്യൽ സയൻസ/ നിയമം/ മാനേജ്മെന്റ്/ കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഉപരിപഠനം (PG/Ph.D കോഴ്സുകൾക്ക് മാത്രം) നടത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളർഷിപ്പ് അനുവദിക്കുന്ന ഓവർസീസ് സ്ലോളർഷിപ്പ് പദ്ധതിയാണിത്.
കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ അധികമാകരുത്. www.egrantz.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. മാനദണ്ഡങ്ങളും നിർദേശങ്ങളും അടങ്ങിയ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി ഫെബ്രുവരി 5. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഡയറക്ടറേറ്റിൽ ബന്ധപ്പെടണം. ഫോൺ: 0471 2727379.
സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിൽ സീറ്റൊഴിവ്
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ പാക്കേജിംഗ് ടെക്‌നോളജി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്കിംഗ് എന്നീ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം.
പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യം. കോഴ്സ് കാലയളവിൽ സ്‌റ്റൈപ്പന്റും ലഭിക്കുന്നതാണ്. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.
അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-695024 വിലാസത്തിൽ നേരിട്ട് ഹാജരാകണം. വെബ്സൈറ്റ്: www.captkerala.com. ഫോൺ: 0471-2474720, 0471-2467728.