സംസ്കൃത സര്‍വ്വകലാശാലയില്‍ ദ്വിദിന ദേശീയ ശില്പശാല 22ന് തുടങ്ങും

Published : Jan 21, 2026, 04:52 PM IST
Sanskrit University

Synopsis

"ക്രാഫ്റ്റിംഗ് ദി ഐഡിയാസ് ഓഫ് യൂണിവേഴ്സിറ്റി മ്യൂസിയം" എന്നതാണ് ശില്പശാലയുടെ വിഷയം. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി ശില്പശാല ഉദ്ഘാടനം ചെയ്യും.

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സെന്റര്‍ ഫോര്‍ മ്യൂസിയം സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ കാലടി മുഖ്യകാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാര്‍ ഹാളില്‍ നടത്തുന്ന ദ്വിദിന ദേശീയ ശില്പശാല ജനുവരി 22ന് ആരംഭിക്കും. "ക്രാഫ്റ്റിംഗ് ദി ഐഡിയാസ് ഓഫ് യൂണിവേഴ്സിറ്റി മ്യൂസിയം" എന്നതാണ് ശില്പശാലയുടെ വിഷയം. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി ശില്പശാല ഉദ്ഘാടനം ചെയ്യും.

സെന്റര്‍ ഫോര്‍ മ്യൂസിയം സ്റ്റഡീസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ആര്‍. ശര്‍മ്മിള അദ്ധ്യക്ഷയായിരിക്കും. സിന്‍ഡിക്കേറ്റ് അംഗം. അഡ്വ. കെ. എസ്. അരുണ്‍ കുമാര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. സുബ്രജിത് ബാനര്‍ജി, ഡോ. കെ. ജി. സനല്‍ കുമാര്‍, എം. കെ. അബ്ദുള്ള മജീദ് എന്നിവര്‍ പ്രസംഗിക്കും. ഡോ. അമിത് സോണി, ഡോ. ബി. വേണുഗോപാല്‍, ഡോ. ശീതള്‍ സിംഗ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

PREV
Read more Articles on
click me!

Recommended Stories

യുപിഎസ്‌സി, എസ്‌എസ്‌സി പരീക്ഷകളില്‍ പരാജയപ്പെട്ടോ? ഈ മേഖലകളിൽ ഇനിയും കരിയർ കണ്ടെത്താം
ആയുർവേദ, ഹോമിയോപ്പതി പ്രവേശനം; പുതുക്കിയ അന്തിമ റാങ്ക്, കാറ്റഗറി ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു