ടാലന്റ് ഡവലപ്പ്‌മെന്റ്, സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

Published : Aug 03, 2021, 08:52 AM IST
ടാലന്റ് ഡവലപ്പ്‌മെന്റ്, സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

Synopsis

 2021-22 അധ്യയനവർഷം 8, 9, 10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സിനും പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക്  സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സിനും അപേക്ഷിക്കാം. 

തിരുവനന്തപുരം: കേരളാ സിവിൽ സർവീസ് അക്കാദമിയുടെ സബ്‌സെന്ററായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ച് വിവിധ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. 2021-22 അധ്യയനവർഷം 8, 9, 10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സിനും പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക്  സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സിനും അപേക്ഷിക്കാം. വെബ്‌സൈറ്റുകൾ മുഖേന ആഗസ്റ്റ് 5 മുതൽ 13 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആന്റ് റിസർച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിൻ: 679573. ഫോൺ: 0494-2665489, 9287555500, 9846715386, 9645988778, 9746007504, 9847531709.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു