എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് സവിശേഷ സഹായം ആവശ്യമുള്ള വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

By Web TeamFirst Published Jan 11, 2021, 10:22 AM IST
Highlights

ശ്രവണ വൈകല്യം, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ എന്നീ വിദ്യാർത്ഥികൾക്ക് മാത്രമേ ഗ്രേഡ് മാർക്ക് ലഭിക്കുകയുള്ളു. 


തിരുവനന്തപുരം: മാർച്ചിൽ നടക്കാനിരിക്കുന്ന എസ്.എസ്‌.എൽ.സി പരീക്ഷക്ക് സവിശേഷ സഹായം ആവശ്യമുള്ള വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആനുകൂല്യം ലഭിക്കുന്നതിന് 40 ശതമാനമോ അതിലധികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറിന്റെ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. സർട്ടിഫിക്കറ്റ് സ്ക്കൂളിലെ പ്രധാന അധ്യാപകൻ സാക്ഷ്യപ്പെടുത്തിയതായിരിക്കണം. മെഡിക്കൽ ബോർഡിന്റെ ഒറിജിനൽ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട ആവശ്യമില്ല. 

പ്രധാന അധ്യാപകർ അനുബന്ധ രേഖകൾ ജനുവരി 25 ന് മുൻപായി അതത് ജില്ലാവിദ്യാഭ്യാസ ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്. ജനുവരി 30 ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ ഡി.ഇ.ഒ മാർ സ്വീകരിക്കുന്നതല്ല. ശ്രവണ വൈകല്യം, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ എന്നീ വിദ്യാർത്ഥികൾക്ക് മാത്രമേ ഗ്രേഡ് മാർക്ക് ലഭിക്കുകയുള്ളു. അർഹതയില്ലാത്ത വിദ്യാർത്ഥികൾ ആനുകൂല്യങ്ങൾ നേടുന്നുവെന്ന് ബോധ്യപ്പെട്ടാൽ അത് പിൻവലിക്കാനുള്ള അധികാരം പൊതുവിദ്യാഭ്യാസവകുപ്പിനുണ്ട്. മറ്റ് വിഭാഗങ്ങളിൽപ്പെടുന്ന വൈകല്യമുള്ളവർക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അർഹമായ ആനുകൂല്യങ്ങൾ നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.education.kerala.gov.in എന്ന സൈറ്റ് സന്ദർശിക്കാവുന്നതാണ്.

click me!