കിറ്റ്‌സിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Published : Feb 11, 2026, 04:13 PM IST
Apply Now

Synopsis

ടൂറിസം അല്ലെങ്കിൽ സോഷ്യൽ സയൻസിൽ പിജി ബിരുദവും ഏവിയേഷൻ വിഷയത്തിൽ IATA യോഗ്യതയും വേണം. എവിയേഷൻ/ട്രാവൽ മേഖലയിൽ അല്ലെങ്കിൽ IATA കോഴ്‌സുകൾ പഠിപ്പിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം, ആറു മാസം കാലാവധിയുള്ള നിയമനങ്ങളാണ് നടത്തുന്നത്. അക്കാദമിക് അസോസിയേറ്റ് (എയർ ട്രാൻസ്‌പോർട്ട് സ്റ്റഡീസ്) തസ്തികയിൽ ഒരു ഒഴിവുണ്ട്. 

ടൂറിസം അല്ലെങ്കിൽ സോഷ്യൽ സയൻസിൽ പിജി ബിരുദവും ഏവിയേഷൻ വിഷയത്തിൽ IATA യോഗ്യതയും വേണം. എവിയേഷൻ/ട്രാവൽ മേഖലയിൽ അല്ലെങ്കിൽ IATA കോഴ്‌സുകൾ പഠിപ്പിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസം 24,000 വേതനം ലഭിക്കും. നിയമന കാലാവധി ഒരു വർഷം.

ഹോസ്പിറ്റാലിറ്റി/ഹോട്ടൽ മാനേജ്‌മെന്റ് വിഭാഗത്തിൽ അക്കാദമിക് അസോസിയേറ്റ് തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. ഹോസ്പിറ്റാലിറ്റി/ഹോട്ടൽ മാനേജ്‌മെന്റിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ പിജി ബിരുദം, അല്ലെങ്കിൽ IHMCT യിൽ നിന്നുള്ള ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബിരുദം അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് 60 ശതമാനം മാർക്കോടെ ബിരുദം ഉണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. പ്രതിമാസം 24,000 വേതനം. നിയമന കാലാവധി ആറു മാസം.

റിസർച്ച് അസോസിയേറ്റ് തസ്തികയിൽ ഒരു ഒഴിവുണ്ട്. മാനേജ്‌മെന്റ്/സോഷ്യൽ സയൻസ്/ടൂറിസം വിഷയത്തിൽ പി.എച്ച്.ഡിയാണ് യോഗ്യത. അക്കാദമിക് പബ്ലിഷിംഗ്, പ്രോപ്പോസൽ തയ്യാറാക്കൽ, ഗവേഷണ റിപ്പോർട്ട് തയ്യാറാക്കൽ, ഡാറ്റ അനാലിസിസ് എന്നിവയിൽ പി.എച്ച്.ഡി.യ്ക്ക് ശേഷമുള്ള പരിചയം വേണം. പ്രതിമാസം 25,000 രൂപ വേതനം. നിയമന കാലാവധി ആറു മാസം. 2026 ജനുവരി 1-നു 40 വയസ്സിൽ കവിയരുത്. ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന രേഖ, മൊബൈൽ/ലാൻഡ് ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ സഹിതം അപേക്ഷകൾ ഫെബ്രുവരി 18-നകം ഡയറക്ടർ, കിറ്റ്‌സ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.

 

PREV
Read more Articles on
click me!

Recommended Stories

പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ വിവിധ തസ്തികകളില്‍ നിയമനം
പിഎസ്‍സി നാളെ നടത്താനിരുന്ന പരീക്ഷ മാറ്റി