ഡ്രൈവർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Published : Jan 23, 2026, 04:12 PM IST
driving

Synopsis

എസ്എസ്എൽസിയും കുറഞ്ഞത് 10 വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. 55 വയസ് കവിയരുത്.

തിരുവനന്തപുരം: മുട്ടത്തറയിലെ സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്ങിൽ ദിവസ വേതന വ്യവസ്ഥയിൽ ഡ്രൈവർ നിയമനത്തിന് (പ്രതിദിനം 730 രൂപ) അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിയും കുറഞ്ഞത് 10 വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. 55 വയസ് കവിയരുത്.

പി.സി.സി (പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്) വേണം.താൽപ്പര്യമുള്ള അപേക്ഷകർ അപേക്ഷ, ബയോഡേറ്റ, വയസും യോഗ്യതയും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ എന്നീ രേഖകൾ സഹിതം ഫെബ്രുവരി 7 വൈകിട്ട് 5 നകം പ്രിൻസിപ്പൽ, സിമെറ്റ് കോളേജ് ഓഫ് നഴ്സിങ് മുട്ടത്തറ, പാറ്റൂർ, വഞ്ചിയൂർ പി. ഒ. തിരുവനന്തപുരം 695035 വിലാസത്തിൽ ലഭ്യമാക്കണം.

PREV
Read more Articles on
click me!

Recommended Stories

സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിൽ സീറ്റൊഴിവ്
ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു