ചൈൽഡ് ഡെവലപ്മെന്റ് സന്ററിൽ ഒരു എൽഡി ക്ലർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ കേരള സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിലെ സ്ഥിരം ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: ചൈൽഡ് ഡെവലപ്മെന്റ് സന്ററിൽ ഒരു എൽഡി ക്ലർക്ക് (ശമ്പള സ്കെയിൽ - 26500-60700) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ കേരള സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിലെ സ്ഥിരം ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

അപേക്ഷ, ബയോഡാറ്റ, കേരള സർവീസ് റൂൾ ചട്ടം – 1, റൂൾ പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, വകുപ്പ് മേധാവിയുടെ എൻ.ഒ.സി എന്നിവ സഹിതം വകുപ്പ് മേധാവികൾ മുഖേന 27നകം ഡയറക്ടർ, ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. ഫോൺ: 0471 – 2553540.