ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

By Web TeamFirst Published Sep 15, 2022, 4:12 PM IST
Highlights

കഥ/നോവൽ, കവിത, നാടകം, വിവർത്തനം/പുനരാഖ്യാനം, ശാസ്ത്രം, വൈജ്ഞാനികം (ശാസ്ത്രം ഒഴികെ), ജീവചരിത്രം/ആത്മകഥ, ചിത്രീകരണം, ചിത്രപുസ്തകം, പ്രൊഡക്ഷൻ എന്നിങ്ങനെ 10 വിഭാഗങ്ങളിലാണ് പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത്. 

തിരുവനന്തപുരം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കുവാനുള്ള തീയതി സെപ്തംബർ 30വരെ നീട്ടി. 2019, 2020, 2021 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മികച്ച ബാലസാഹിത്യ കൃതികൾക്കാണ് പുരസ്‌കാരം നൽകുന്നത്. 20,000 രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥ/നോവൽ, കവിത, നാടകം, വിവർത്തനം/പുനരാഖ്യാനം, ശാസ്ത്രം, വൈജ്ഞാനികം (ശാസ്ത്രം ഒഴികെ), ജീവചരിത്രം/ആത്മകഥ, ചിത്രീകരണം, ചിത്രപുസ്തകം, പ്രൊഡക്ഷൻ എന്നിങ്ങനെ 10 വിഭാഗങ്ങളിലാണ് പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത്. 

മുൻവർഷങ്ങളിൽ പുരസ്‌കാരം ലഭിച്ച എഴുത്തുകാരുടെ കൃതികൾ അതേ വിഭാഗത്തിൽ വീണ്ടും പരിഗണിക്കില്ല. അവർക്ക് മറ്റു വിഭാഗങ്ങളിലേക്ക് കൃതികൾ അയയ്ക്കാം. എഴുത്തുകാർക്കും പ്രസാധകർക്കും പുരസ്‌കാരത്തിനായി പുസ്തകങ്ങൾ അയയ്ക്കാം. പരിഷ്‌കരിച്ച പതിപ്പുകൾ അവാർഡിന് പരിഗണിക്കുന്നതല്ല. പുസ്തകത്തിന്റെ  4 പ്രതികൾ വീതം ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം - 34 ( ഫോൺ:  8547971483) എന്ന വിലാസത്തിൽ സെപ്റ്റംബർ 12 ന് മുമ്പ് ലഭിക്കണം.

കേപ്പിൽ ബി.ടെക് പ്രവേശനം
കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ന്റെ കീഴിലുള്ള എൻജിനിയറിങ് കോളേജുകളിൽ സഹകരണ മേഖലയിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്കായി സംവരണം ചെയ്ത സീറ്റിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്രവേശന പരീക്ഷ കമ്മീഷ്ണറുടെ വെബ്സൈറ്റ് വഴി പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന കോളേജിലേക്ക് ഓപ്ഷൻ ഓൺലൈനായി സമർപ്പിക്കണം.

പ്രവേശനം നേടുന്നവർക്ക് വർഷം 30,000 രൂപ സ്കോളർഷിപ്പ് നൽകും. കൂടാതെ പ്ലസ്ടു വിന് 85 ശതമാനവും അതിൽ കൂടുതലും മാർക്ക് ലഭിച്ച, വാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ അധികരിക്കാത്ത എല്ലാ വിദ്യാർഥികൾക്കും (മെരിറ്റ്/മാനേജ്മെന്റ്/എൻ ആർ ഐ) വർഷം 15,000 രൂപയുടെ സ്കോളർഷിപ്പും ഉണ്ട്. ഫോൺ: 7306260124.

click me!