
ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അധ്യാപക നിയമനത്തിന് ആവശ്യമായ സംസ്ഥാനതല യോഗ്യതാ പരീക്ഷയായ സെറ്റ് ജൂലൈ 2026ന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും ബി.എഡുമാണ് അടിസ്ഥാന യോഗ്യത. മെയ് 22നകം www.lbscentre.kerala.gov.in ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ജനറൽ/ഒബിസി വിഭാഗങ്ങൾക്ക് 1300 രൂപയും എസ്.സി./എസ്.ടി./വിഭാഗങ്ങൾക്ക് വിഭാഗങ്ങൾക്ക് 750 രൂപയുമാണ് പരീക്ഷാഫീസ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.
കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡി.സി.എ, പി.ജി.ഡി.സി.എ, വേർഡ് പ്രോസസ്സിംഗ് & ഡാറ്റ എൻട്രി, ഡി.ടി.പി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9544499114, 9946900094 നമ്പറുകളിലോ, നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള വി.ജി.എസ് ടവറിൽ പ്രവർത്തിക്കുന്ന കെൽട്രോൺ അംഗീകൃത പഠന കേന്ദ്രമായ ഹെവൻലി എഡ്യു അക്കാദമിയിലോ നേരിട്ട് ബന്ധപ്പെടുക.
സി.എഫ്.ആർ.ഡിയുടെ കീഴിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി / എം.എസ്.സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിന്റെ മാനേജ്‌മെന്റ് ക്വാട്ട അഡ്മിഷൻ ഏപ്രിൽ 27 മുതൽ ആരംഭിക്കും. വിശദവിവരങ്ങൾക്ക്: 0468-2240047, 9562147793, 9846585609, 9074566097, www.supplycokerala.com.