ജന്തുക്ഷേമ പ്രവർത്തനം: വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പുരസ്‌കാരത്തിന് അപേക്ഷിക്കാം

Web Desk   | Asianet News
Published : Jan 29, 2021, 03:00 PM IST
ജന്തുക്ഷേമ പ്രവർത്തനം: വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പുരസ്‌കാരത്തിന് അപേക്ഷിക്കാം

Synopsis

നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയും ബന്ധപ്പെട്ട രേഖകളും പ്രവർത്തനങ്ങളുടെ വിവരങ്ങൾ സഹിതം ഫെബ്രുവരി ഏഴിനകം അടുത്തുള്ള മൃഗാശുപത്രിയിൽ നൽകണം.


തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തി/ സംഘടനയ്ക്ക് മൃഗ സംരക്ഷണ വകുപ്പ് പുരസ്‌കാരം നൽകുന്നു. വ്യക്തികൾ, രജിസ്റ്റേർഡ് സംഘടനകൾ എന്നിവർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയും ബന്ധപ്പെട്ട രേഖകളും പ്രവർത്തനങ്ങളുടെ വിവരങ്ങൾ സഹിതം ഫെബ്രുവരി ഏഴിനകം അടുത്തുള്ള മൃഗാശുപത്രിയിൽ നൽകണം. കഴിഞ്ഞ വർഷം അവാർഡ് ലഭിച്ചവരെ പരിഗണിക്കില്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. അപേക്ഷ ഫോമിന് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ചീഫ് വെറ്ററിനറി ഓഫീസർ അറിയിച്ചു.


 

PREV
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ