
തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിന്റെ സ്റ്റേറ്റ് നിർഭയസെല്ലിന്റെ കീഴിലുള്ള എസ്.ഒ.എസ് മോഡൽ ഹോമുകളിലേക്ക് കരാറടിസ്ഥാനത്തിൽ ഹൗസ് മദർ തസ്തികയിലേക്ക് 25 വയസ്സിന് മുകളിൽ പ്രായമുള്ളവരും അംഗീകൃത സർവകലാശാല ബിരുദമുള്ളവരും പൂർണ്ണസമയം ഹോമിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരുമായ സ്ത്രീകളിൽ നിന്ന് (അവിവാഹിതർ, ഭർത്താവിൽ നിന്നും വേർപെട്ട് താമസിക്കുന്നവർ, വിധവകൾ എന്നിവർക്ക് മുൻഗണനയുണ്ടായിരിക്കും) അപേക്ഷ ക്ഷണിച്ചു.
15,000 രൂപയാണ് പ്രതിമാസ വേതനം. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 21ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സ്റ്റേറ്റ് കോർഡിനേറ്റർ, നിർഭയസെൽ, ചെമ്പക നഗർ, ഹൗസ് നം.40, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona