പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ നിയമനം

Web Desk   | Asianet News
Published : Sep 17, 2021, 02:55 PM IST
പാലക്കാട്  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ നിയമനം

Synopsis

പ്ലസ്ടു പാസായ ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.ടി / എസ്. സി.വി.ടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

പാലക്കാട്:  പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ്ടു പാസായ ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.ടി / എസ്. സി.വി.ടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 20 നും 30 നും മധ്യേ. പ്രതിമാസം 15,000 രൂപ വേതനം ലഭിക്കും. അപേക്ഷകര്‍ സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉള്ളവരും ഫോട്ടോ എഡിറ്റിംഗില്‍ സാങ്കേതിക അറിവ് ഉള്ളവരുമാകണം. 

ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുകയോ ശിക്ഷികപ്പെടുകയോ ചെയ്തവരാകരുത്. പ്രാക്ടിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 20 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സമര്‍പ്പിക്കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491-2505329.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയിൽ പിഎച്ച്ഡി പ്രവേശനം; 13 ഒഴിവുകള്‍, അവസാന തീയതി ഫെബ്രുവരി എട്ട്
കെ.എസ്.ആര്‍.ടി.സിയില്‍ അവസരം; ആകെ 146 ഒഴിവുകൾ, യോ​ഗ്യത, പ്രായം, വിശ​ദവിവരങ്ങൾ അറിയാം