സർവകലാശാലകൾ കുറ്റമറ്റ ഓൺലൈൻ പരീക്ഷാ സംവിധാനം ഒരുക്കണം: ഗവർണർ

Web Desk   | Asianet News
Published : Sep 17, 2021, 02:10 PM IST
സർവകലാശാലകൾ കുറ്റമറ്റ ഓൺലൈൻ പരീക്ഷാ സംവിധാനം ഒരുക്കണം: ഗവർണർ

Synopsis

രഹസ്യാത്മകതയും നിഷ്പക്ഷതയും ഉറപ്പാക്കുന്ന ഒരു സംവിധാനമാണ് ഓൺലൈൻ പരീക്ഷകൾക്ക് ഉണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഓൺലൈൻ പരീക്ഷയും ക്ലാസുമെല്ലാം ഇപ്പോഴത്തെയും വരുംകാലത്തെയും അനിവാര്യതയാണ്.  

തിരുവനന്തപുരം: സർവകലാശാലകൾ വിശ്വസനീയവും പഴുതുകളില്ലാത്തതുമായ ഓൺലൈൻ പരീക്ഷ സംവിധാനം വികസിപ്പിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ സർവകലാശാല വൈസ്ചാൻസലർമാരുടെ ഓൺലൈൻ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രഹസ്യാത്മകതയും നിഷ്പക്ഷതയും ഉറപ്പാക്കുന്ന ഒരു സംവിധാനമാണ് ഓൺലൈൻ പരീക്ഷകൾക്ക് ഉണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഓൺലൈൻ പരീക്ഷയും ക്ലാസുമെല്ലാം ഇപ്പോഴത്തെയും വരുംകാലത്തെയും അനിവാര്യതയാണ്.

‘സ്വയം’ പോർട്ടൽ പോലുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് ഓൺലൈൻ ക്ലാസുകളുടെ എണ്ണം വർദ്ധിപ്പിക്കണം. സർവകലാശാലകളുടെ ഓൺലൈൻ ക്ലാസുകൾക്ക് വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ പ്രചാരം നൽകണം. ഓരോ പഠനവകുപ്പും അദ്ധ്യാപകരും ഓൺലൈൻ ക്ലാസുകളുടെ ശേഖരത്തിലേക്ക് ആവുന്നത്ര ക്ലാസുകൾ സംഭാവനചെയ്യമെന്നും അദ്ദേഹം നിർദേശിച്ചു. ഡിജിറ്റൽ അന്തരം കുറയ്ക്കാനായി അദ്ധ്യാപകരെ  ഓൺലൈൻ അദ്ധ്യാപന മാർഗങ്ങളിൽ പ്രാപ്തരാക്കണമെന്നും വിദ്യാർത്ഥികളുടെ പരാതികളിൽ എത്രയും വേഗം തീർപ്പു കൽപ്പിക്കണമെന്നും ഗവർണർ പറഞ്ഞു.

ജോയിന്റ് ഡിഗ്രി, സംയുക്ത ഗവേഷണം, ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവയും യോഗം ചർച്ച ചെയ്തു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ രാജൻ ഗുരുക്കൾ, ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ദേവേന്ദ്ര കുമാർ ധോദാവത്, കേരള, എംജി, കലിക്കറ്റ്, കണ്ണൂർ, കുസാറ്റ്, ശ്രീശങ്കര, കേരള കാർഷിക സർവകലാശാല വിസിമാർ യോഗത്തിൽ പങ്കെടുത്തു. യോഗം സെപ്റ്റംബർ 16 ന് സമാപിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍