മലപ്പുറത്ത് ഗസ്റ്റ് അധ്യാപക നിയമനം; യോഗ്യത, അവസാന തീയതി...വിശദ വിവരങ്ങൾ

Published : Apr 12, 2025, 08:25 AM IST
മലപ്പുറത്ത് ഗസ്റ്റ് അധ്യാപക നിയമനം; യോഗ്യത, അവസാന തീയതി...വിശദ വിവരങ്ങൾ

Synopsis

കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, ബോട്ടണി തുടങ്ങി വിവിധ വിഷയങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കും. 

മലപ്പുറം: സര്‍ക്കാര്‍ വനിതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, ബോട്ടണി, സുവോളജി, ഇസ്ലാമിക് ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇകണോമിക്സ്, ഹിസ്റ്ററി, മലയാളം, അറബിക്, ഹിന്ദി, ഉര്‍ദു എന്നീ വിഷയങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിന് ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവിലെ  യു.ജി.സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള  യോഗ്യതയുണ്ടായിരിക്കണം. മാത്രമല്ല, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍/വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം. 

താത്പര്യമുള്ളവര്‍ അപേക്ഷയും പൂരിപ്പിച്ച ബയോഡാറ്റയും (ബയോഡാറ്റയുടെ  മാത്യക  https://gwcmalappuram.ac.in/  എന്ന  വെബ്‌സൈറ്റില്‍ ലഭ്യമാണ്.) ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഏപ്രില്‍ 30ന് വെകീട്ട് അഞ്ചിന് മുന്‍പായി തപാല്‍ വഴിയോ/ നേരിട്ടോ കോളേജില്‍ നല്‍കണം. ഫോണ്‍-9188900203, 04832972200. അഭിമുഖ തിയതി പിന്നീട് അറിയിക്കും.

READ MORE: വൈദ്യപരിശോധനയ്ക്ക് ശേഷം ആദ്യ പ്രതികരണവുമായി ട്രംപ്; മദ്യപാനവും പുകവലിയുമില്ല, ഈ 78 വയസിലും പൂ‍‌ർണ ആരോഗ്യവാൻ!

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ