Appointments : പ്രോഗ്രാമറെയും ടെക്‌നിക്കൽ സപ്പോർട്ട് സ്റ്റാഫിനെയും നിയമിക്കുന്നു

Published : Apr 11, 2022, 04:59 PM IST
Appointments : പ്രോഗ്രാമറെയും ടെക്‌നിക്കൽ സപ്പോർട്ട് സ്റ്റാഫിനെയും നിയമിക്കുന്നു

Synopsis

സാങ്കേതിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. 

തിരുവനന്തപുരം: ധനകാര്യ (ഐ.റ്റി സോഫ്റ്റ്‌വെയർ) ഡിവിഷനിലെ ഇ-ഗവെണൻസിന്റെ ഭാഗമായ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിന് (programmer) പ്രോഗ്രാമർ, ടെക്‌നിക്കൽ സപ്പോർട്ട് സ്റ്റാഫ് (technical support staff) തസ്തികകളിൽ താത്കാലികമായി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. സാങ്കേതിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിക്കണം (ഒരിക്കൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല). 

ബി.ടെക് (സി.എസ്/ഇ.സി.ഇ/ഐ.ടി), എം.ടെക് /എം.എസ്‌സി (സി.എസ്), എം.സി.എ ആണ് പ്രോഗ്രാമറുടെ യോഗ്യത. 1-2 വർഷത്തെ പരിചയം വേണം. എം.സി.എ/ബി.ഇ/ബി.ടെക്/എം.എസ്‌സി അല്ലെങ്കിൽ പി.ജി.ഡി.സി.എ ആണ് ടെക്‌നിക്കൽ സപ്പോർട്ട് സ്റ്റാഫിന്റെ യോഗ്യത. അപേക്ഷകൾ 20 നകം നൽകണം. അപേക്ഷ അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ (ഐ.റ്റി സോഫ്റ്റ്‌വെയർ) വിഭാഗം, വന്ദനം, ഉപ്പളം റോഡ്, തിരുവനന്തപുരം എന്ന വിലാസത്തിൽ നൽകണം.

കരാർ നിയമനം: 22  വരെ അപേക്ഷിക്കാം
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഘനാഥ സെന്റർ ഫോർ കണ്ടന്റ് ഡെവലപ്പമെന്റ് സ്റ്റുഡിയോയിൽ നെറ്റ്വർക്ക് എൻജിനിയർ, നെറ്റ്വർക്ക് അസിസ്റ്റന്റ്, ക്യാമറാമാൻ, എഡിറ്റർ കം അനിമേറ്റർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: www.cmdkerala.net. അപേക്ഷ 22 വരെ സ്വീകരിക്കും.   

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം