NORKA Roots Appointment : ദുബായ് ആശുപത്രി ഗ്രൂപ്പിൽ നോർക്ക റൂട്ട്‌സ് വഴി നിയമനത്തിന് മാർച്ച് 20 നകം അപേക്ഷ

Web Desk   | Asianet News
Published : Mar 10, 2022, 06:19 PM IST
NORKA Roots Appointment : ദുബായ് ആശുപത്രി ഗ്രൂപ്പിൽ നോർക്ക റൂട്ട്‌സ് വഴി നിയമനത്തിന് മാർച്ച് 20 നകം അപേക്ഷ

Synopsis

അപേക്ഷകർ നിർബന്ധമായും ഡി.എച്ച്.എ പരീക്ഷ പാസായിരിക്കണം 

തിരുവനനന്തപുരം: ദുബായിലെ (Dubai Private Hospital) പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇൻ പേഷ്യന്റ് ഡിപ്പാർട്ടമെന്റ് (ഐ പി ഡി)/ ഒ റ്റി നഴ്‌സ്, ലാബ്/ സിഎസ് എസ് ഡി/ലബോറട്ടറി/ അനസ്‌തേഷ്യ/ മൈക്രോബയോളജി/ കാർഡിയോളജി ടെക്‌നീഷ്യൻ തുടങ്ങിയ തസ്തികകളിലേക്ക് (NORKA Roots Appointment) കരാറടിസ്ഥാനത്തിൽ നിയമനത്തിന് നോർക്ക റൂട്ട്‌സ് വഴി അപേക്ഷ ക്ഷണിച്ചു.

ഐ.പി.ഡി വിഭാഗത്തിൽ കുറഞ്ഞത് രണ്ടു മുതൽ മൂന്ന് വർഷം വരെ സർജിക്കൽ/മെഡിക്കൽ വിഭാഗത്തിൽ പ്രവർത്തി പരിചയമുള്ള പുരുഷന്മാർക്കും ഒ.റ്റി നഴ്‌സ്  ഒഴിവിലേക്ക് അഞ്ച് വർഷത്തിന് മുകളിൽ (ഇ.എൻ.ടി/ഒബിഎസ് ഗൈനിക്/ഓർത്തോ/പ്ലാസ്റ്റിക് സർജറി/ജനറൽ സർജറി ഒ.ടി) പ്രവൃത്തിപരിചയം ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

കാർഡിയോളജി ടെക്‌നീഷ്യൻ വിഭാഗത്തിലേക്ക് രണ്ടു മുതൽ മൂന്ന്  വർഷം വരെ പ്രവൃത്തി പരിചയം ഉള്ള വനിതകൾക്ക് മാത്രവും മറ്റ് ടെക്‌നീഷ്യൻ ഒഴിവുകളിലേക്ക് രണ്ടു മുതൽ മൂന്ന്  വർഷം വരെ പ്രവൃത്തി പരിചയം ഉള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷകർ നിർബന്ധമായും ഡി.എച്ച്.എ പരീക്ഷ പാസായിരിക്കണം (അപേക്ഷ  സമർപ്പിക്കുന്ന സമയം ഡി.എച്ച്.എ പരീക്ഷാ ഫലത്തിന് കുറഞ്ഞത് ആറ് മാസത്തെ  കാലാവധി ഉണ്ടായിരിക്കണം) രണ്ടു മാസത്തിനു മുകളിൽ പ്രവർത്തന വിടവ് ഉണ്ടാവരുത്. 5000 മുതൽ 5500 ദിർഹം വരെ (ഏകദേശം ഒരു ലക്ഷം മുതൽ 1.13 ലക്ഷം ഇന്ത്യൻ രൂപ) ശമ്പളം ലഭിക്കും. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ഡി.എച്ച്എ.

ഉദ്യോഗാർഥികൾ അപ്‌ഡേറ്റ് ചെയ്ത ബയോഡാറ്റയോടൊപ്പം ഡിഎച്ച്എ പരീക്ഷാ ഫലം, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ പാസ്‌പോർട്ടിന്റെ പകർപ്പ്, ഫോട്ടോ മുതലായവ സഹിതം നോർക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org വഴി മാർച്ച് 20നകം അപേക്ഷിക്കേണ്ടതാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റിൽ നിന്നും  1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിൽ നിന്നും ലഭിക്കും. +91 8802 012345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്ഡ് കോൾ സൗകര്യവും ലഭ്യമാണ്.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു