Appointments| ഡെന്റിസ്ട്രി അസി. പ്രഫസർ, ആയുർവേദ തെറാപ്പിസ്റ്റ്, ജൂനിയർ ലാബ് അസിസ്റ്റന്റ് നിയമനങ്ങൾ

By Web TeamFirst Published Nov 19, 2021, 11:05 AM IST
Highlights

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഡി.എ. 40 ശതമാനം മുതൽ 70 ശതമാനം ലോവർ ലിംപ് വിഭാഗത്തിൽ ഉള്ളവർക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള താത്ക്കാലിക ഒഴിവുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി (publi health Dentistry) വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ (Assistant Professor) തസ്തികയിൽ ഡി.എ. 40 ശതമാനം മുതൽ 70 ശതമാനം ലോവർ ലിംപ് വിഭാഗത്തിൽ ഉള്ളവർക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള താത്ക്കാലിക ഒഴിവുണ്ട്.  പ്രായ പരിധി 01.01.2021 ന് 41 വയസു കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്‌കെയിൽ 15600-39100 രൂപ, പബ്ലിക്ക് ഹെൽത്ത് ഡെന്റിസ്ട്രിയിൽ എം.ഡി.എസ് ആണ് യോഗ്യത.  ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 23 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണമെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റിന്റെ ഓഫീസർ അറിയിച്ചു.

ആയുർവേദ തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് കാര്യാലയത്തിൽ കരാർ അടിസ്ഥാനത്തിൽ ആയുർവേദ തെറാപ്പിസ്റ്റുകളെ നിയമിക്കുന്നതിന് 24ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എസ്.എസ്.എൽ.സി പാസ്സായ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഒരു വർഷം കാലാവധിയുള്ള ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് പാസ്സാവുകയും ചെയ്തവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.  രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.  ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30 ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

ജൂനിയർ ലാബ് അസിസ്റ്റന്റ് നിയമനം
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർഥികൾ https://forms.gle/EGzphb3Q9dFK3BCB7 എന്ന ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കണം. 12 ഒഴിവുണ്ട്. പ്ലസ് ടു/ വി.എച്ച്.എസ്.ഇ, ആറ് മാസം ഗവൺമെന്റ് ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ/ ജൂനിയർ ലാബ് അസിസ്റ്റന്റായി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രായം 18നും 40നും മധ്യേ. പ്രതിമാസ വേതനം 19,710 രൂപ. അപേക്ഷ 22ന് വൈകിട്ട് 5നകം നൽകണം.


 

click me!