ഇന്ത്യൻ ഓയിൽ കോർപറേഷനിൽ 480 അപ്രന്റിസ്; കേരളത്തിൽ 64 ഒഴിവ്; ഓൺലൈൻ അപേക്ഷ ഓ​ഗസ്റ്റ് 28 വരെ

Web Desk   | Asianet News
Published : Aug 23, 2021, 03:34 PM ISTUpdated : Aug 23, 2021, 03:37 PM IST
ഇന്ത്യൻ ഓയിൽ കോർപറേഷനിൽ 480 അപ്രന്റിസ്; കേരളത്തിൽ 64 ഒഴിവ്; ഓൺലൈൻ അപേക്ഷ ഓ​ഗസ്റ്റ് 28 വരെ

Synopsis

കേരളം, തമിഴ്നാട്, പുതുച്ചേരി, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവ ഉൾപ്പെടുന്ന സതേൺ റീജനിലാണ് അവസരം. കേരളത്തിൽ 64 ഒഴിവ്. 

ദില്ലി: ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ട്രേഡ്, ടെക്നീഷ്യൻ അപ്രന്റിസിന്റെ 480 ഒഴിവ്.  12-15 മാസ പരിശീലനം. കേരളം, തമിഴ്നാട്, പുതുച്ചേരി, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവ ഉൾപ്പെടുന്ന സതേൺ റീജനിലാണ് അവസരം. കേരളത്തിൽ 64 ഒഴിവ്. ഓഗസ്റ്റ് 28 വരെ ഓൺലൈനായി അപേക്ഷിക്കാം. 

ട്രേഡ് അപ്രന്റിസ്: പത്താം ക്ലാസ്, ഫിറ്റർ/ഇലക്ട്രീഷ്യൻ/ഇലക്ട്രോണിക് മെക്കാനിക്/ഇൻസ്ട്രുമെന്റ് മെക്കാനിക്/മെഷിനിസ്റ്റിൽ 2 വർഷ ഐടിഐ.
ടെക്നീഷ്യൻ അപ്രന്റിസ്: പത്താം ക്ലാസ്, മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ/സിവിൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ. 
ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്): 50% മാർക്കോടെ ബിരുദം. 
ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ അപ്രന്റിസ്): പ്ലസ് ടു ജയം (ബിരുദത്തിൽ താഴെ). 
ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു ജയം (ബിരുദത്തിൽ താഴെ), ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ്.
ട്രേഡ് അപ്രന്റിസ്-റീട്ടെയിൽ സെയിൽസ് അസോഷ്യേറ്റ് (ഫ്രഷർ): പ്ലസ് ടു ജയം (ബിരുദത്തിൽ താഴെ). 

ട്രേഡ് അപ്രന്റിസ്- റീട്ടെയിൽ സെയിൽസ് അസോഷ്യേറ്റ് (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു ജയം (ബിരുദത്തിൽ താഴെ), റീട്ടെയിൽ ട്രെയിനി അസോഷ്യേറ്റ് സ്കിൽ സർട്ടിഫിക്കറ്റ്.

പ്രായം: 18–24. അർഹരായവർക്കു പ്രായം, മാർക്ക് എന്നിവയിൽ ഇളവുണ്ട്. സ്റ്റൈപൻഡ്: അപ്രന്റിസ് ചട്ടപ്രകാരം. 
 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പത്താം ക്ലാസ് റാങ്കിന് പിന്നാലെ മുഖത്തെ രോമത്തിന്റെ പേരിൽ ട്രോൾ, പരിഹാസം കേട്ടു തളരാൻ പ്രാച്ചി നിന്നില്ല, പ്ലസ് ടു പരീക്ഷയിലും മിന്നുന്ന ജയം
മൂന്നാർ എൻജിനീയറിങ് കോളേജിൽ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു