കോളേജുകൾ വേണ്ട സ്കിൽസ് നൽകുന്നുണ്ടോ? ആശങ്കപ്പെട്ട് യുവാക്കൾ, ഇന്നത്തെ വർക്ക്പ്ലേസ് ആവശ്യപ്പെടുന്നത് എന്ത്?

Published : Feb 10, 2026, 03:18 PM IST
gen z

Synopsis

ഇന്നത്തെ കാലത്ത് ഒരു ഡിഗ്രി കിട്ടുക എന്നത് വലിയ കാര്യമല്ല. പക്ഷേ, അതുംകൊണ്ട് ഒരു ഇന്റർവ്യൂവിന് പോകുമ്പോഴാണ് പലർക്കും പണി കിട്ടുന്നത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം, ജെൻ സികൾ തൊഴിൽ വിപണിയിലേക്ക് എത്തുമ്പോൾ വലിയൊരു സ്കിൽ ഗ്യാപ്പ് നേരിടുന്നുണ്ട്.

ഇന്നത്തെ കാലത്ത് ഒരു ഡിഗ്രി സർട്ടിഫിക്കറ്റ് മാത്രം കയ്യിലുണ്ടെങ്കിൽ നല്ലൊരു ജോബ് കിട്ടുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? എങ്കിൽ തെറ്റി! ഡിഗ്രി എന്നത് വെറും ഒരു എൻട്രി പാസ് മാത്രമായി മാറിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ജെൻ സികൾ തൊഴിൽ വിപണിയിലേക്ക് എത്തുമ്പോൾ വലിയൊരു സ്കിൽ ഗ്യാപ്പ് നേരിടുന്നുണ്ട്. കോളേജിൽ പഠിക്കുന്ന കാര്യങ്ങളും ഓഫീസിൽ ചെയ്യേണ്ടി വരുന്ന കാര്യങ്ങളും തമ്മിൽ ഒട്ടും സിങ്ക് ആവാത്ത അവസ്ഥയാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട് പറയുന്നത്.

കണക്കുകൾ പറയുന്നത് എന്ത്?

റിപ്പോർട്ട് പ്രകാരം, ഏകദേശം 53 ശതമാനം ജെൻ സി ഉദ്യോഗാർത്ഥികളും തങ്ങൾ ഒരു പ്രൊഫഷണൽ ജോലി ചെയ്യാൻ പൂർണ്ണമായും തയ്യാറല്ല എന്ന് വിശ്വസിക്കുന്നു. ഇതിലും കൗതുകകരമായ മറ്റൊരു കാര്യം, 31 ശതമാനം പേരും ബിരുദ പഠനത്തിന് പകരം നേരിട്ട് തൊഴിൽ മേഖലയിലേക്ക് ഇറങ്ങാനാണ് ആഗ്രഹിക്കുന്നത്. ഇതിന് പ്രധാന കാരണം കോളേജ് സിലബസുകൾ കാലഹരണപ്പെട്ടതാണ് എന്നാണ് റിപ്പോർട്ട് പറയുന്നത്. ഏകദേശം 16 ശതമാനം വിദ്യാർത്ഥികൾ പറയുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള ലേറ്റസ്റ്റ് ടെക്നോളജിയിൽ വേണ്ടത്ര ട്രെയിനിങ് കോളേജുകൾ നൽകുന്നില്ല എന്നാണ്.

എന്തൊക്കെയാണ് പ്രധാന വെല്ലുവിളികൾ?

കോളേജ് ക്യാമ്പസിൽ നിന്ന് ഓഫീസിലെ എയർ കണ്ടീഷൻഡ് മുറികളിലേക്ക് എത്തുമ്പോൾ ജെൻ സി നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ഇവയാണ്:

  • ടെക്നോളജി ഗ്യാപ്പ്: ഡിജിറ്റൽ യുഗത്തിൽ ജനിച്ചവരാണെങ്കിലും, ബിസിനസ് ആവശ്യങ്ങൾക്കായി എങ്ങനെ എഐ ടൂളുകളും ഡാറ്റാ അനലിറ്റിക്സും ഉപയോഗിക്കണമെന്ന് പലർക്കും അറിയില്ല. ഇത് മറികടക്കാൻ 60 ശതമാനം ഇന്ത്യൻ ജെൻ സികളും സ്വന്തം നിലയിൽ ഓൺലൈൻ കോഴ്സുകൾ ചെയ്ത് സ്കിൽസ് അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്.
  • സോഫ്റ്റ് സ്കിൽസ്: നല്ലൊരു ഇമെയിൽ ഡ്രാഫ്റ്റ് ചെയ്യാനോ, ഒരു മീറ്റിംഗിൽ കൃത്യമായി സംസാരിക്കാനോ പലരും ബുദ്ധിമുട്ടുന്നു. ടീം വർക്ക്, പ്രോബ്ലം സോൾവിങ് തുടങ്ങിയ കാര്യങ്ങളിൽ കോളേജ് തലത്തിൽ കൃത്യമായ പരിശീലനം ലഭിക്കുന്നില്ല.
  • തിയറി vs പ്രാക്ടിക്കൽ: പുസ്തകത്തിലെ അറിവിനേക്കാൾ പ്രാധാന്യം പ്രായോഗിക ബുദ്ധിക്കാണ്. എന്നാൽ പല യൂണിവേഴ്സിറ്റികളും ഇപ്പോഴും തിയറി പരീക്ഷകൾക്കാണ് മുൻഗണന നൽകുന്നത്.

മാറ്റം അനിവാര്യം

ഈ ഗ്യാപ്പ് നികത്താൻ ഇൻഡസ്ട്രിയും കോളേജുകളും തമ്മിലുള്ള സഹകരണം അനിവാര്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്‍റേൺഷിപ്പുകൾ കേവലം ഒരു സർട്ടിഫിക്കറ്റിന് വേണ്ടിയുള്ളതാകാതെ, യഥാർത്ഥ വർക്ക് എക്സ്പീരിയൻസ് നൽകുന്നതാകണം. വിദ്യാർത്ഥികൾക്ക് പഠനകാലത്ത് തന്നെ കമ്പനികളിലെ പ്രോജക്റ്റുകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചാൽ മാത്രമേ ഈ ആത്മവിശ്വാസക്കുറവ് പരിഹരിക്കാൻ കഴിയൂ.

ചുരുക്കത്തിൽ, ഇന്നത്തെ തൊഴിൽ വിപണിയിൽ പിടിച്ചുനിൽക്കണമെങ്കിൽ കോളേജ് പഠനത്തോടൊപ്പം തന്നെ പുതിയ കാലത്തെ ടെക്നോളജികളും സോഫ്റ്റ് സ്കിൽസും സ്വന്തമായി പഠിച്ചെടുക്കേണ്ട അവസ്ഥയിലാണ് ജെൻ സി. സ്കില്ലുകൾ ഉണ്ടെങ്കിൽ മാത്രമേ ഇനി കരിയറിൽ മുന്നേറാൻ സാധിക്കൂ എന്ന വലിയൊരു മെസേജാണ് ഈ റിപ്പോർട്ട് നൽകുന്നത്.

PREV
Read more Articles on
click me!

Recommended Stories

കൊടുങ്കാറ്റായി എഐ; ഒരു വർഷത്തിനകം ഈ ജോലികൾ ഇല്ലാതാകും! മുന്നറിയിപ്പുമായി ആന്ത്രോപിക് സിഇഒ
സംസ്കൃത സർവ്വകലാശാലയിൽ ശില്പശാല 16ന്