യഥാർത്ഥ ജീവിതത്തിലെ 'മിന്നൽ മുരളി'മാരെ തേടി അസാപ്; സൂപ്പർസ്കിൽ ഹീറോ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്ത് ടൊവിനോ

Published : Dec 31, 2025, 11:14 AM IST
ASAP Kerala

Synopsis

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള, യുവാക്കളിൽ സ്കില്ലിംഗിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൂപ്പർസ്കിൽ ഹീറോ എന്ന പേരിൽ പുതിയ ക്യാമ്പയിൻ ആരംഭിച്ചു. 

തിരുവനന്തപുരം: സ്‌കില്ലിംഗിലൂടെ യഥാർത്ഥ ജീവിതത്തിൽ സൂപ്പർ ഹീറോകളായി മാറുന്നവരെ കണ്ടെത്താനുള്ള അസാപ് കേരളയുടെ സൂപ്പർസ്കിൽ ഹീറോ ക്യാമ്പയിൻ ലോഗോ നടൻ ടൊവിനോ തോമസ് പ്രകാശനം ചെയ്തു. യുവാക്കളുടെ തൊഴിൽക്ഷമതയിൽ അക്കാദമിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ സ്കില്ലിംഗിൻ്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള സൂപ്പർ സ്കിൽ ഹീറോ അവാർഡ് ആരംഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിലാണ് ലോഗോ പ്രകാശനം ചെയ്തത്.

മാതൃകാപരമായ രീതിയിൽ അസാപ് കോഴ്സുകൾ പൂർത്തിയാക്കുകയോ തൊഴിൽ നേടുകയോ ചെയ്യുന്ന യുവാക്കളെ സൂപ്പർ സ്കിൽ ഹീറോ അവാർഡ് നൽകി ആദരിക്കുകയും അതുവഴി കൂടുതൽ ആളുകളെ സ്കില്ലിംഗിലേക്ക് ആകർഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അസാപ് കേരള പുതിയ ക്യാമ്പയിനിന്‌ തുടക്കമിടുന്നത്.

മാറുന്ന ലോകം ആവശ്യപ്പെടുന്ന കഴിവുകൾ പരിപോഷിപ്പിച്ചെടുക്കുന്നതിലൂടെ ഏതൊരാൾക്കും യഥാർത്ഥ ജീവിതത്തിൽ സൂപ്പർ ഹീറോ ആയി മാറാൻ കഴിയും എന്ന സന്ദേശമാണ് അസാപ് കേരള സൂപ്പർസ്കിൽ ഹീറോ ക്യാമ്പയിനിലൂടെ നൽകുന്നത്. പുതിയ കാലത്തെ തൊഴിൽ അഭിരുചികൾക്ക് അനുയോജ്യമായ രീതിയിൽ 18ഓളം തൊഴിൽ മേഖലകളിലായി 100ലധികം കോഴ്സുകളാണ് അസാപ് കേരള ഒരുക്കിയിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

പത്ത്, പന്ത്രണ്ട് യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ അവസരം
15000 കുട്ടികൾക്ക് കാലാവസ്ഥാ നിർണയത്തിന് സാങ്കേതിക സഹായം നൽകിക്കൊണ്ട് ലിറ്റിൽകൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകൾക്ക് തുടക്കമായി