കളമശ്ശേരിയിൽ നിന്നും അമേരിക്കയിലേക്ക് ഒരു ‘ഷോർട്ട് കട്ട്’; എൻറോൾഡ് ഏജന്റ് കോഴ്സുമായി അസാപ്

Published : Jan 29, 2026, 02:41 PM IST
ASAP Kerala

Synopsis

യുഎസ് ടാക്സേഷൻ രംഗത്ത് കരിയർ ആഗ്രഹിക്കുന്നവർക്കായി അസാപ് കേരള 'എൻറോൾഡ് ഏജന്റ്' കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം 240 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സാണിത്.

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ എൻറോൾഡ് ഏജന്റ് (Enrolled Agent - EA) കോഴ്സിലേക്ക് അസാപ് കേരള (ASAP Kerala) അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ് ബിരുദധാരികൾക്കും പ്രഫഷണലുകൾക്കും യുഎസ് ടാക്സേഷൻ മേഖലയിൽ മികച്ച കരിയർ സാധ്യതകൾ തുറന്നുനൽകുന്ന പരിശീലനമാണിത്. നേരത്തെ ഓൺലൈനായി മാത്രം ലഭ്യമായിരുന്ന ഈ കോഴ്സ്, ഇനി മുതൽ എറണാകുളം കളമശ്ശേരിയിലുള്ള അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ (CSP) നേരിട്ട് പഠിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ഇൻസ്ട്രക്ടർമാരുടെ സഹായത്തോടെ ഓഫ്‌ലൈനായി ക്ലാസുകളിൽ പങ്കെടുക്കാം എന്നതാണ് ഈ ബാച്ചിന്റെ പ്രത്യേകത.

യുഎസിലെ ഫെഡറൽ നികുതി ഭരണ ഏജൻസിയായ ഇന്റേണൽ റവന്യൂ സർവീസിനു (IRS) മുന്നിൽ നികുതിദായകരെ പ്രതിനിധീകരിക്കാൻ അനുമതിയുള്ള ഉദ്യോഗസ്ഥരാണ് എൻറോൾഡ് ഏജന്റുമാർ. കേരളത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ ബഹുരാഷ്ട്ര കമ്പനികളിലും (MNCs) കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഈ പ്രഫഷണലുകൾക്ക് വലിയ തൊഴിൽ സാധ്യതകളാണുള്ളത്. യുഎസ് ടാക്സ് നിയമങ്ങളിൽ പ്രാവീണ്യം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ സർട്ടിഫിക്കേഷൻ മികച്ചൊരു മുതൽക്കൂട്ടാകും.

മൊത്തം 240 മണിക്കൂർ ദൈർഘ്യമുള്ള ഈ കോഴ്സ് ആറു മാസം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കും. പഠനത്തിന് ആവശ്യമായ സാമ്പത്തിക സഹായം ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി അസാപ് കേരളയുടെ നേതൃത്വത്തിൽ സ്കിൽ ലോൺ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. കൊമേഴ്സ് പശ്ചാത്തലമുള്ളവർക്കും ഈ മേഖലയിൽ വൈദഗ്ധ്യം നേടാൻ ആഗ്രഹിക്കുന്നവർക്കും ഈ ഓഫ്‌ലൈൻ പരിശീലനം പ്രയോജനപ്പെടുത്താവുന്നതാണ്.

കളമശ്ശേരി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ആരംഭിക്കുന്ന ഓഫ്‌ലൈൻ ബാച്ചിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി 9995288833 എന്ന നമ്പറിലോ asapkerala.gov.in എന്ന വെബ്‌സൈറ്റോ സന്ദർശിക്കാവുന്നതാണ്.

PREV
Read more Articles on
click me!

Recommended Stories

സംസ്കൃത സര്‍വ്വകലാശാലയില്‍ ഡെപ്യൂട്ടി ലൈബ്രേറിയന്‍ ഒഴിവ്
വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു