സി ഇ ടിയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്; അഭിമുഖവും എഴുത്തുപരീക്ഷയും; അപേക്ഷ 22 ന് മുമ്പ്

Published : Sep 15, 2021, 10:18 AM IST
സി ഇ ടിയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്; അഭിമുഖവും എഴുത്തുപരീക്ഷയും; അപേക്ഷ 22 ന് മുമ്പ്

Synopsis

കമ്പ്യൂട്ടർ സയൻസ്/ ഇൻഫൊർമേഷൻ ടെക്‌നോളജിയിൽ ബി-ടെക്, എം-ടെക് ബിരുദം ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 

തിരുവനന്തപുരം സി.ഇ.ടി.യിൽ (കോളേജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരം) കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ് വിഭാഗത്തിൽ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളുണ്ട്.  കമ്പ്യൂട്ടർ സയൻസ്/ ഇൻഫൊർമേഷൻ ടെക്‌നോളജിയിൽ ബി-ടെക്, എം-ടെക് ബിരുദം ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.  താത്പര്യമുള്ളവർ 22ന് മുമ്പ് കോളേജ് വെബ്‌സൈറ്റിലെ ലിങ്ക് വഴിയോ http:forms.gle/11aNLoNAnw9zecAx7 വഴിയോ ഓൺലൈൻ അപേക്ഷ നൽകി, ആവശ്യമായ രേഖകൾ സഹിതം 23ന് സി.ഇ.ടി.യിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ നടക്കുന്ന എഴുത്തു പരീക്ഷ/ അഭിമുഖത്തിന് ഹാജരാകണം.  കൂടുതൽ വിവരങ്ങൾക്ക് 0471-2515564.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

PREV
click me!

Recommended Stories

സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്
'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ