കുസാറ്റില്‍ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ജൂലായ് 10 വരെ

Web Desk   | Asianet News
Published : Jul 07, 2020, 04:26 PM IST
കുസാറ്റില്‍ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ജൂലായ് 10 വരെ

Synopsis

സര്‍വ്വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ www.cusat.ac.in വഴി ജൂലായ് 10-ന് മുമ്പായിട്ടാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. 

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. മൂന്നുവര്‍ഷം വരെ നീട്ടാവുന്നതാണ്. പ്രതിമാസ വേതനം 29,785/- രൂപ. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍വ്വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ www.cusat.ac.in വഴി ജൂലായ് 10-ന് മുമ്പായിട്ടാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. 

ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, സംവരണം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും ഫീസ് അടച്ച രസീതിന്റെയും പകര്‍പ്പുകളും സഹിതം 2020 ജൂലൈ 17 ന് മുമ്പായി ലഭിക്കത്തക്കവിധം 'രജിസ്ട്രാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല, കൊച്ചി-682022' എന്ന വിലാസത്തിലേക്ക് അയക്കണം. അപേക്ഷാ ഫീസ് 700/- രൂപ (ജനറല്‍/ഒ.ബി.സി.), 140/- രൂപ (എസ്.സി./എസ്.ടി.). കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍