പ്രൊജക്ട് അസിസ്റ്റൻറ്: അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂലൈ 10

Published : Jul 07, 2020, 09:31 AM IST
പ്രൊജക്ട് അസിസ്റ്റൻറ്: അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂലൈ 10

Synopsis

ഫിഷറീസ് സയൻസ് വിഷയങ്ങളിലോ, ഫിഷറീസ് അനുബന്ധ വിഷയങ്ങളിലോ ബിരുദമോ ബിരുദാനന്തര ബിരുദമോ വേണം.   

തൃശൂർ: പീച്ചി ഗവ. ഫിഷ് സീഡ് ഹാച്ചറിയിലും പീച്ചി ഹാച്ചറി ലൈവ് യൂണിറ്റിലും പ്രൊജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു ഒഴിവുകൾ. കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. 25,000 രൂപ പ്രതിമാസ ശമ്പളം. യോഗ്യത: ഫിഷറീസ് സയൻസ് വിഷയങ്ങളിലോ, ഫിഷറീസ് അനുബന്ധ വിഷയങ്ങളിലോ ബിരുദമോ ബിരുദാനന്തര ബിരുദമോ വേണം. 

ഫിഷ് ഹാച്ചറിയിലോ ലൈവ് ഫിഷ് ഫീഡ് യൂണിറ്റിലോ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായം:18-35. ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുംടെ പകർപ്പ് എന്നിവ തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലേക്ക് ddftsr@gmail.com ഇ-മെയിലിലോ രജിസ്റ്റേർഡ് തപാലിലോ ജൂലൈ 10 വൈകീട്ട് അഞ്ചിന് മുമ്പ് അയക്കണം. ഫോൺ: 0487 241132.

PREV
click me!

Recommended Stories

ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെ
സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്