SSLC Audio Books : വായിച്ചു മാത്രമല്ല, ഇനി കേട്ടും പഠിക്കാം; പത്താംക്ലാസ് പാഠങ്ങളുടെ ഓഡിയോ ബുക്ക് പുറത്തിറങ്ങി

Web Desk   | Asianet News
Published : Feb 12, 2022, 01:25 PM IST
SSLC Audio Books : വായിച്ചു മാത്രമല്ല, ഇനി കേട്ടും പഠിക്കാം; പത്താംക്ലാസ് പാഠങ്ങളുടെ ഓഡിയോ ബുക്ക് പുറത്തിറങ്ങി

Synopsis

പത്താംക്ലാസിലെ മുഴുവൻ വിഷയങ്ങളുടെയും റിവിഷൻ ക്ലാസുകൾ ആകെ പത്ത് മണിക്കൂറിൽ കേൾക്കാൻ കഴിയുന്ന തരത്തിലാണ് ഓഡിയോ ബുക്കുകൾ.

തിരുവനന്തപുരം: പത്ത്, പ്ലസ് ടു പരീക്ഷകകൾക്ക് (sslc plus two examination) മുൻപായി, പാഠഭാഗങ്ങളുടെ റിവിഷൻ ഓഡിയോ ബുക്കുകൾ (rivision audio books) പുറത്തിറങ്ങി. കൈറ്റ് വിക്ടേഴ്സ്  ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായാണ് ഓഡിയോ ബുക്കുകൾ. പത്താംക്ലാസിലെ മുഴുവൻ വിഷയങ്ങളുടെയും റിവിഷൻ ക്ലാസുകൾ ആകെ പത്ത് മണിക്കൂറിൽ കേൾക്കാൻ കഴിയുന്ന തരത്തിലാണ് ഓഡിയോ ബുക്കുകൾ. പ്ലസ് ടു ക്ലാസുകളുടെ ഓഡിയോ ബുക്കുകൾ ഫെബ്രുവരി 21 മുതൽ ലഭ്യമാകും.  ഓഡിയോ ബുക്കുകൾ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി  പ്രകാശനം ചെയ്തു. 

ഓരോ വിഷയവും ശരാശരി ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്ലസ് ടു ക്ലാസുകളുടെ ഓഡിയോ ബുക്കുകളും‍ ഫെബ്രുവരി 21 മുതല്‍ ലഭ്യമായിത്തുടങ്ങും. എംപി3 ഫോര്‍മാറ്റിലുള്ള ഓഡിയോ ബുക്കുകള്‍ ഒരു റേഡിയോ പ്രോഗ്രാം കേള്‍ക്കുന്ന പ്രതീതിയില്‍ എല്ലാവര്‍ക്കും കേള്‍ക്കാനും വളരെയെളുപ്പം ഡൗണ്‍ലോഡ് ചെയ്യാനും സോഷ്യല്‍ മീഡിയ വഴിയും മറ്റും മുഴുവന്‍ കുട്ടികള്‍ക്കും പങ്കുവെക്കാനും‍ കഴിയുന്ന തരത്തിലുള്ള സൗകര്യം ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്.

ക്യുആര്‍. കോഡ് വഴിയും ഓഡിയോ ബുക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ആവശ്യമുള്ളവര്‍ക്ക് ഹൈടെക് പദ്ധതികളുടെ ഭാഗമായി സ്കൂളുകളില്‍ ഒരുക്കിയിട്ടുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കാനും കൈറ്റ് നിര്‍ദേശം നൽകിയിട്ടുണ്ട്.
 

PREV
click me!

Recommended Stories

നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും, വ്യോമയാന മേഖലയുടെ മുഖച്ഛായ മാറുന്നു; വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ
അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു